അഗ്നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, 2000 കിലോമീറ്റര്‍ വരെ പ്രഹരശേഷി
ദില്ലി: അഗ്നി സീരീസിലെ പുതിയ മിസൈല്‍ അഗ്നി പ്രൈം മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണ വിക്ഷേപണത്തിന്റെ ഓരോ ഘട്ടവും അത്യാധുനിക ക്യാമറകള്‍ വെച്ച് നിരീക്ഷതായും നേരത്തെ മുന്നില്‍ കണ്ട എല്ലാ ലക്ഷ്യങ്ങളും മിസൈല്‍ പൂര്‍ത്തീകരിച്ചെന്നും ഡിആര്‍ഡിഒ വ്യക്തമാക്കി. ഇന്ന് രാവിലെയായിരുന്നു മിസൈല്‍ പരീക്ഷിച്ചത്. എപിജെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണ തറയില്‍ നിന്നായിരുന്നു മിസൈല്‍ തൊടുത്തത്.

ആയിരം മുതല്‍ രണ്ടായിരം കിലോ മീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. നേരത്തെ ഒഡീഷയില്‍ ചാന്ദിപൂരില്‍ നിന്ന് പിനാക റോക്കറ്റും ഇതുപോലെ വിജയകരമായി പരീക്ഷിച്ചിരുന്നു. അഗ്നി 3 മിസൈലിന്റെ പകുതി ഭാരം മാത്രമുള്ള അഗ്നി പ്രൈം റോഡില്‍ നിന്നും റെയിലില്‍ നിന്നും ഒരുപോലെ വിക്ഷേപിക്കാന്‍ സാധിക്കുന്ന മിസൈലാണ്. ഇതിന്റെ നിര്‍മാണ പ്രത്യേകതകള്‍ കാരണം മറ്റ് മിസൈലുകളെ അപേക്ഷിച്ച് കൂടുതല്‍ നാള്‍ സൂക്ഷിച്ച് വെക്കാനും രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും വളരെ എളുപ്പം കൊണ്ടുപോകാനും സാധിക്കും.
Recommended Video
ഇന്തോ-പസഫിക് മേഖലയില്‍ വരെയുള്ള ശത്രുകളെ ഈ മിസൈല്‍ വഴി ലക്ഷ്യമിടാന്‍ ഇന്ത്യക്ക് സാധിക്കും. നേരത്തെ ലോഞ്ച് ചെയ്ത പിനാക റോക്കറ്റ് വഴി 45 കിലോ മീറ്റര്‍ ദൂരത്തുള്ള ശത്രുക്കളെ വരെ നേരിടാന്‍ സാധിക്കുമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുപ്രധാന ശക്തിയായി മാറാനുള്ള ഇന്ത്യയുടെ നീക്കം കൂടിയാണിത്. ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമിട്ട് ചൈന വന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ സാധ്യമാണെങ്കിലും, അപകടകരമായ കളി തുടര്‍ന്നാല്‍ ചൈനയ്ക്ക് തിരിച്ചടിയുണ്ടാവുമെന്ന് നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പും നല്‍കിയിരുന്നു.












Click it and Unblock the Notifications