തൂക്കുകയര്‍ കാത്ത് ഖത്തറില്‍ രണ്ട് ഇന്ത്യക്കാര്‍, സഹായവുമായി കേന്ദ്രം, ദയാഹര്‍ജി സമര്‍പ്പിക്കും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഖത്തറില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ട് ഇന്ത്യക്കാര്‍ക്ക് സഹായ ഹസ്തവുമായി കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് പേരാണ് ഖത്തര്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ചതോടെ ദിനങ്ങള്‍ എണ്ണി കഴിയുന്നത്. ഇവരുടെ കുടുംബത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ദയാഹര്‍ജി സമര്‍പ്പിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡറില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. അലഗപ്പ സുബ്രഹ്മണ്യന്‍, ചെല്ലദുരൈ പെരുമാള്‍ എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. വിഷയത്തില്‍ ഇടപെടണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ വഴിയും ഈ ആവശ്യം സുഷമ സ്വരാജിനോട് ചിലര്‍ ഉന്നയിച്ചിരുന്നു.

വധശിക്ഷ തമിഴ്‌നാട്ടുകാര്‍ക്ക്

ഖത്തറില്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സുബ്രഹ്മണ്യനും പെരുമാളിനും കഴിഞ്ഞവര്‍ഷമാണ് ഖത്തര്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ചത്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ദയാഹരജി സമര്‍പ്പിക്കണമെന്ന് എംബസി വൃത്തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടിന്റെ ആവശ്യം എംബസി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.

കടുത്ത ശിക്ഷ

സൂബ്രഹ്മണ്യനെയും പെരുമാളിനെയും കൂടാതെ ശിവകുമാര്‍ അര്‍ജുനന്‍ എന്ന തമിഴ്‌നാട്ടുകാരനെയും കോടതി ശക്ഷിച്ചിട്ടുണ്ട്. ഇയാളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. കേസ് ഇപ്പോള്‍ ഖത്തര്‍ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. മൂന്ന് പേരുടെയും കേസ് നടപടികള്‍ പരിശോധിച്ച് വരികയാണെന്ന് ഡിസംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ശിക്ഷ കടുത്തതായെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

മാപ്പ് നല്‍കിയാല്‍ നടപടി എളുപ്പമാവും

മൂന്ന് പേര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനോട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അടുത്ത നടപടി ദയാഹരജി സമര്‍പ്പിക്കുകയാണ്. ഖത്തര്‍ വനിതയുടെ കുടംബാംഗങ്ങള്‍ മാപ്പ് നല്‍കുമെന്നാണ് കരുതുന്നത്. അങ്ങനെ മാപ്പ് നല്‍കിയാല്‍ മാത്രമേ തമിഴ്‌നാട്ടുകാരുടെ മോചനത്തിന് വഴിയൊരുങ്ങൂവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

പ്രതിഷേധിക്കുമെന്ന് എംഎല്‍എ

തമിഴ്‌നാട്ടിലെ നങ്കുനേരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ എച്ച് വസന്തകുമാര്‍, വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുഷമാ സ്വരാജിനും കത്തയച്ചിരുന്നു. തമിഴ്‌നാട്ടുകാരെ മോചിപ്പിച്ച് നാട്ടിലെത്തിച്ചില്ലെങ്കില്‍ ദില്ലിയിലെയും മുംബൈയിലേയും ഖത്തര്‍ കാര്യാലയങ്ങള്‍ക്ക് മുമ്പില്‍ അനിശ്ചിതകാല പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നിറിയിപ്പ് നല്‍കി.

English summary
External Affairs Minister Sushma Swaraj on Monday said the Indian government will file a mercy petition on behalf of the family members of two men from Tamil Nadu who were sentenced to death by Qatar's Supreme Court last year. The Minister, who had sought a report from the Indian Ambassador in Qatar on Saturday, said the Embassy has requested the Tamil Nadu government to help in filing the mercy plea for Alagappa Subramaniam and Chelladurai Perumal who are accused of killing an elderly woman in the Gulf country.
Please Wait while comments are loading...