ഒക്ടോബർ മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കും: അയൽരാജ്യങ്ങൾക്ക് മുൻഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ദില്ലി: ഒക്ടോബർ മുതൽ വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവരുന്നത്. യുഎസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം ഉന്നയിക്കുമെന്ന് കരുതിയാണ് പ്രഖ്യാപനമെന്നാണ് സൂചന. നിലവിൽ ഇന്ത്യയാണ് കൊവിഡ് വാക്സിൻ നിർമാണത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വർധനവുണ്ടായതോടെ ഇന്ത്യക്കാരുടെ വാക്സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇന്ത്യ താൽക്കാലികമായി വാക്സിൻ കയറ്റുമതി നിർത്തലാക്കിയത്. വാക്സിൻ മൈത്രി എന്ന പുതിയ പദ്ധതിയ്ക്ക് കീഴിലാണ് വാക്സിൻ കയറ്റുമതി സർക്കാർ പുനരാരംഭിക്കുന്നത്.
2021 ഡിസംബറോടെ 94.4 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 61 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയൂള്ളൂ എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം വാക്സിൻ കയറ്റുമതി ആരംഭിച്ചാലും അയല്‍രാജ്യങ്ങള്‍ക്കാണ് കയറ്റുമതിയില്‍ മുന്‍ഗണന നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. നേരത്തെ 100 രാജ്യങ്ങള്‍ക്കായി 6.6 കോടി ഡോസ് വാക്‌സിന്‍ കയറ്റുമതി ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍
കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തെ കൊവിഡ് വാക്സിൻ ഉൽപ്പാദനം 100 കോടി വരെ ഉയർന്നിട്ടുണ്ട്. കൂടുതൽ വാക്സിനുകൾക്ക് രാജ്യത്ത് അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നീ വാക്സിനുകളാണ് നിലവിൽ ഇന്ത്യ നൽകിവരുന്നത്. കഴിഞ്ഞ മാസം വാക്സിൻ ഉൽപ്പാദനം കുത്തനെ ഉയർത്തിയതോടെയാണ് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായി ഇന്ത്യ മാറിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും അസ്ട്രാസേനെക്കയും 20 കോടി ഡോസായി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനികളാവട്ടെ വർഷത്തിൽ 300 കോടി വാക്സിൻ നിർമിക്കുന്ന തരത്തിലേക്ക് നീങ്ങാനാണ് ശ്രമിച്ചുവരുന്നത്.












Click it and Unblock the Notifications