Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലില്ലായ്മയും വിലക്കയറ്റവും തിരിച്ചടിയാകും; മോദി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി, സര്‍വ്വേ ഫലം പറയുന്നത്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്. എല്ലാ വര്‍ഷവും പോലെ തന്നെ മോദി സര്‍ക്കാരിനെ എടുത്തുകാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. മോദി സര്‍ക്കാരിന്റെ തുടര്‍ഭരണം ഈ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് ബി ജെ പി കരുതുന്നത്.

1

രാജ്യത്തിന്റെ പ്രധാനമന്ത്രിയായി എട്ട് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനി അഞ്ച് മാസം മാത്രം ശേഷിക്കെ രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം . നിലവില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മോശം അവസ്ഥയിലാണ് കടന്നു പോകുന്നത് . വരുമാനം കുറയല്‍, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ നിരാശ ഉയരുന്നതിന്റെ സൂചനകളുണ്ട് . ഇന്ത്യ ടുഡേ നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ ലഭ്യമായ പ്രധാനപ്പെട്ട വിവരങ്ങള്‍ ഇങ്ങനെയാണ് ,

2

58 % പേര്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, ഏതാണ്ട് 26 % പേര്‍ അതൃപ്തിയോ , കൂടുതല്‍ അതൃപ്തിയോ ഉള്ളവരായിരുന്നു. രാമക്ഷേത്ര വിഷയം, കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 - നെ പിന്‍വലിക്കല്‍ തുടങ്ങിയ മുന്‍കാലങ്ങളില്‍ ബിജെപിയുടെ ജനപ്രീതി ഉയര്‍ത്തിയ വിഷയങ്ങള്‍ എന്‍ ഡി എ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളല്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

3

15.7 % പേര്‍ മാത്രമാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്, 12 % പേര്‍ മാത്രമാണ് കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് വലിയ കാര്യമാണെന്ന് കരുതുന്നത് . വിലക്കയറ്റവും തൊഴിലില്ലായ്മയും സര്‍ക്കാരിന്റെ ഏറ്റവും വലിയ രണ്ട് പരാജയങ്ങളായി പട്ടികപ്പെടുത്തിയിട്ടുണ്ട്, പ്രതികരിച്ചവരില്‍ 44 % പേരും ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ തകര്‍ച്ചയായി സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് .

4

ബി ജെ പി ആശങ്കപ്പെടേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത, 2014 ല്‍ മോദി അധികാരമേറ്റതിന് ശേഷം തങ്ങളുടെ സാമ്പത്തിക നില അതേപടി തുടരുകയോ മോശമാവുകയോ ചെയ്തിട്ടുണ്ടെന്ന് 64 % പേരും വിശ്വസിക്കുന്നു. 51 % പേരും അടുത്ത ആറ് മാസത്തിനുള്ളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ വരുമാനത്തില്‍ കുറവ് വരാനുള്ള കാരണമായി 64 ശതമാനം പേരും കൊവിഡ് ഒരു കാരണമായി കണക്കാക്കുന്നു.

5

45 % പേര്‍ തൊഴിലില്ലായ്മയെ വളരെ ഗുരുതരമായ ഒരു പ്രശ്‌നമായി വിശേഷിപ്പിച്ചു. ഇപ്പോള്‍ സര്‍വ്വേയില്‍ ഉയരുന്ന സൂചനകള്‍ മോദി സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന ഒന്നല്ല, 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ ഈ പ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ ബി ജെ പിയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ് വരാനിരിക്കുന്നത്.

6

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ 7.91% ആയി, നവംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 7% ഉം 7.75% ഉം ആയി ഉയര്‍ന്നിരുന്നു. ഓഗസ്റ്റില്‍ ഇത് 59 ശതമാനത്തില്‍ നിന്ന് കുറഞ്ഞെങ്കിലും രാജ്യത്തെ തൊഴിലില്ലായ്മ 'വളരെ ഗുരുതരമാണ്' എന്ന് പ്രതികരിച്ചവരില്‍ 45% പേരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+