കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത പ്രധാനമന്ത്രിയും നരേന്ദ്രമോദി! ബിജെപിയ്ക്ക് മുന്നൂറിലേറെ സീറ്റുകള്‍...കോണ്‍ഗ്രസിന്റെ അവസ്ഥയോ?

ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റ്സും സംയുക്തമായാണ് സര്‍വ്വേ നടത്തിയത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇപ്പോള്‍ ഒരു പൊതുതിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ മോദിയ്ക്കും ബിജെപിയ്ക്കും അനുകൂലമാകുമോ ജനവിധി? ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 360 സീറ്റോടെ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റ്‌സും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ ഏറിവരുന്നതായും, ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനുകുമെന്നും സര്‍വ്വേ ഫലം സൂചിപ്പിക്കുന്നു. അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ നരേന്ദ്രമോദിയാണെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി 9 വരെ, രാജ്യത്തെ 19 സംസ്ഥാനങ്ങളിലായാണ് സര്‍വ്വേ നടത്തിയത്.

മുന്നൂറിലധികം സീറ്റുകള്‍

മുന്നൂറിലധികം സീറ്റുകള്‍

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ഡിഎയ്ക്ക് 360 സീറ്റുകളിലും, ബിജെപി ഒറ്റയ്ക്ക് 300ലധികം സീറ്റുകളിലും വിജിയക്കുമെന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത്.

മോദിയുടെ ജനപിന്തുണ വര്‍ധിക്കുന്നു...

മോദിയുടെ ജനപിന്തുണ വര്‍ധിക്കുന്നു...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ വര്‍ധിക്കുന്നതായാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രകടനം അതിഗംഭീരമാണെന്നാണ് 69% പേര്‍ അഭിപ്രായപ്പെട്ടത്.

ഭൂരിപക്ഷവും നോട്ട് നിരോധനത്തെ അനുകൂലിക്കുന്നു

ഭൂരിപക്ഷവും നോട്ട് നിരോധനത്തെ അനുകൂലിക്കുന്നു

സര്‍വ്വേയില്‍ പ്രതികരിച്ചവരില്‍ 80 ശതമാനത്തോളം പേര്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചു. രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയാന്‍ നിരോധനം സഹായിക്കുമെന്നും 45% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, 35% പേര്‍ നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും വിലയിരുത്തുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവശ്യമായിരുന്നു..

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവശ്യമായിരുന്നു..

കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവശ്യമായതായിരുന്നെന്നാണ് 58% പേര്‍ അഭിപ്രായപ്പെട്ടത്. പാകിസ്ഥാനുമായുള്ള ബന്ധം മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് വളരെ നല്ല രീതിയിലാണെന്ന് 62% പേരും പറയുന്നു.

സ്വച് ഭാരത് അഭിയാന്‍...

സ്വച് ഭാരത് അഭിയാന്‍...

മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ സ്വച് ഭാരത് അഭിയാനാണ് ഏറ്റവും ജനപ്രീതി നേടിയതെന്ന് സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും നല്ല പദ്ധതികളെന്ന് ജനങ്ങള്‍ വിലയിരുത്തിയതില്‍ ജന്‍ധന്‍ യോജന രണ്ടാമതും, ഡിജിറ്റല്‍ ഇന്ത്യ മൂന്നാമതുമാണ്.

കൂടുതല്‍ വോട്ട്...

കൂടുതല്‍ വോട്ട്...

മികച്ച പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് നരേന്ദ്രമോദിയ്ക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിക്കും, അടല്‍ ബിഹാരി വാജ്‌പേയിക്കും മുകളിലാണ് മോദിയുടെ സ്ഥാനം.

അടുത്ത തിരഞ്ഞെടുപ്പില്‍...

അടുത്ത തിരഞ്ഞെടുപ്പില്‍...

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി മെച്ചപ്പെട്ട പ്രകടനം നടത്തുവെന്ന് 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, 2019ലെ തിരഞ്ഞെടുപ്പില്‍ മോദിക്ക് ശക്തനായ എതിരാളിയാകാന്‍ രാഹുലിന് കഴിയുമെന്ന് വെറും 28 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.

കെജ്രിവാളിന് പിന്തുണ കുറയുന്നു...

കെജ്രിവാളിന് പിന്തുണ കുറയുന്നു...

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ് മികച്ച മുഖ്യമന്ത്രിയായി സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും തിരഞ്ഞെടുത്തത്. എന്നാല്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിന്തുണ കുറയുന്നതായും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.

English summary
Narendra Modi is best suited to be India's next Prime Minister and the ruling NDA led by him would romp to power with 360 seats if Lok Sabha elections were held now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X