സിബിഐ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്തു
ദില്ലി: സിബിഐ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്തു. കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തില്‍ അഢീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ബികെ ബന്‍സാലിന്റെ ഭാര്യയും മക്കളുമാണ് ജീവനൊടുക്കിയത്.
അഴിമതിക്കേസിലായിരുന്നു സിബിഐ ജുലൈ പതിനാറിന് ബന്‍സാലിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്യുന്നതിന് ബന്‍സാലും വിശ്വദീപ് ബന്‍സാലല്‍ എന്നയാളും കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം.

ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് കൈക്കൂലി കൈമാറുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 56 ലക്ഷം രൂപ പിടിച്ചെടുത്തതായി സിബിഐ വ്യക്തമാക്കി.
വിശ്വദീപ് ബന്‍സാലില്‍ നിന്ന് 16 ലക്ഷം രൂപയും കണ്ടെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഒരേസമയം എട്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡിലാണ് ബന്‍സാല്‍ കുടുങ്ങിയത്.












Click it and Unblock the Notifications