ഓഗസ്റ്റ് 14 ഇനി വിഭജന ഭീതിയുടെ ഓര്‍മ ദിനം, പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: രാജ്യം 75ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. എന്നാല്‍ പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി മുതല്‍ ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓര്‍മ ദിനമായി ആചരിക്കും. രാജ്യത്ത് വിഭജനത്തിന്റെ മുറിവുകള്‍ ഉണ്ടാക്കിയ വേദനയെ ഓര്‍മിക്കാന്‍ കൂടിയുള്ള ദിനമാണിത്. അതേസമയം പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് പതിനാലിനാണ്. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടാനുകോടി വരുന്ന നമ്മുടെ സഹോദരി സഹോദരന്‍മാര്‍ പല ഭാഗങ്ങളിലായി ചിതറിപോയെന്നും മോദി പറഞ്ഞു.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
വിഭജനം കാരണമുള്ള വെറുപ്പും അക്രമവും കാരണം ഒരുപാട് ജീവനുകള്‍ നമുക്ക് നഷ്ടമായി. നമ്മുടെ ജനങ്ങളുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മയ്ക്കായി ഓഗസ്റ്റ് വിഭജന ഭീതി ഓര്‍മ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ ദിനം സാമൂഹികമായ വേര്‍തിരിക്കലുകളെ മാറ്റിനിര്‍ത്തി ഐക്യപ്പെടലിന്റെ കരുത്താണ് നമുക്ക് വേണ്ടതെന്നും മോദി പറഞ്ഞു. വിഭജന ഭീതി ദിനം നമ്മുടെ രാജ്യത്തെ സാമൂഹിക വിഭജനമെന്ന വിഷത്തെ സ്വരച്ചേര്‍ച്ചയില്ലായ്മയെ വലിച്ചെരിഞ്ഞ് മാനുഷിക ശാക്തീകരണത്തിനായി ഓര്‍മപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നിരവധി അക്രമങ്ങള്‍ ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലായിരുന്നു വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നവഖാലിയിലും ബീഹാറിലുമായിരുന്നു കടുത്ത സംഘര്‍ഷം. നവഖാലിയില്‍ തന്നെ ക്യാമ്പ് ചെയ്താണ് സമാധാന സന്ദേശത്തിന് മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയത്. ഇതിലൂടെയാണ് മതസൗഹാര്‍ദം ഉറപ്പിക്കാന്‍ സാധിച്ചത്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യമായിരുന്നു അന്ന് നിലനിന്നിരുന്നത്. അതേസമയം സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കാനും രാജ്യം സജ്ജമായി കഴിഞ്ഞു.
പ്രധാനമന്ത്രി നാളെ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മോദിയുടെ തുടര്‍ച്ചയായ എട്ടാം സ്വാതന്ത്ര്യദിന അഭിസംബോധനയാണ് ഇത്. രാവിലെ ഏഴരയോടെ പ്രസംഗം ആരംഭിക്കും. ദേശീയപതാക ഉയര്‍ത്തിയതിന് പിന്നാലെയായിരിക്കും ഇത്. നിരവധി പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ദൂരദര്‍ശനിലൂടെ മോദിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. അതേസമയം ചെങ്കോട്ടയിലേക്ക് ചടങ്ങിലേക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ സംഘത്തെ ക്ഷണിച്ചിട്ടുണ്ട്. ഏഴ് മെഡല്‍ ഒളിമ്പിക്‌സില്‍ നേടിയത് സര്‍വകാല നേട്ടമായിരുന്നു. രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തും സംസാരിക്കും. ഇന്ത്യന്‍ ടീമിന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ആതിഥ്യമരുളുന്നുണ്ട്. ചായ സല്‍ക്കാരത്തിനാണ് ക്ഷണിച്ചിരുന്നത്.












Click it and Unblock the Notifications