
ഞെട്ടാന്‍ റെഡിയായിക്കോ, 6ജി സര്‍വീസുകള്‍ വരുന്നു, അതിവേഗ ഇന്റര്‍നെറ്റ്!!
ദില്ലി: അതിവേഗ ഇന്റര്‍നെറ്റിനായി ഇന്ത്യ ഒരുങ്ങുന്നു. അടുത്ത മാസങ്ങളിലായി 5ജി ഇന്റര്‍നെറ്റ് രാജ്യത്താകെ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ രാജ്യത്തെ മൊത്തം ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ വൈകാതെ തന്നെ 6ജി സര്‍വീസുകളും വരുമെന്നാണ് മോദിയുടെ പ്രഖ്യാപനം.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെയാണ് സിക്‌സ് ജി സര്‍വീസുകള്‍ ഇന്ത്യയിലേക്ക് എത്തുകയെന്ന് മോദി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മൊബൈല്‍ സര്‍വീസുകളില്‍ ഫൈവ് ജി പോലും സജീവമാകും മുമ്പാണ് പ്രഖ്യാപനം.
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022ന്റെ ഗ്രാന്‍ഡ് ഫിനാലെ ചടങ്ങിലാണ് മോദിയുടെ ഞെട്ടിച്ച പ്രഖ്യാപനം. ലോകരാഷ്ട്രങ്ങള്‍ പോലും 6ജിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. അതേസമയം ഒക്ടോബര്‍ പന്ത്രണ്ട് മുതല്‍ ഫൈജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമായി തുടങ്ങും.
സെപ്റ്റംബര്‍ 29ന് ലഭിച്ച് തുടങ്ങുമെന്നായിരുന്നു നേരത്തെ കരുതിയത്. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി വലിയ ആവേശത്തോടെയാണ് 6ജിയെ കുറിച്ച് സംസാരിച്ചത്. ഈ ദശാബ്ദത്തിന്റെ അവസാനം ഞങ്ങള്‍ 6ജി ജനങ്ങളിലേക്ക് എത്തിക്കാനാണ് തയ്യാറെടുക്കുന്നത്. ഗെയിമിംഗിലും എന്റര്‍ടെയിന്‍മെന്റിലും സര്‍ക്കാര്‍ വലിയ പ്രചോദനം നല്‍കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍
അതേസമയം എല്ലാ സുപ്രധാന നഗരങ്ങളിലും ഫൈജി സര്‍വീസുകള്‍ ലഭ്യമാവും. ഒപ്പം പ്രധാനപ്പെട്ട ഗ്രാമീണ മേഖലകളിലും ഇത് ലഭിക്കും. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഫൈജി വ്യാപകമാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സമുദ്രത്താല് ചുറ്റപ്പെട്ട് രണ്ടാം ഭൂമി, സൂപ്പര് എര്ത്തില് ഒരു വര്ഷം എന്നാല്‍ 11 ദിവസം
ഫൈജി സേവനങ്ങള്‍ ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടെലികോം കമ്പനികളെ 5ജിയുടെ കാര്യം അറിയിച്ചിട്ടുണ്ട്.
ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റ നെറ്റ് വര്‍ക്‌സ്, വോഡഫോണ്‍ ഐഡിയ, എന്നിവരാണ് ഫൈവ് ജിക്കായി മുന്നിലുള്ള കമ്പനികള്‍. 5ജി വ്യാപകമാക്കാനുള്ള നീക്കം അതിവേഗത്തില്‍ തന്നെ നടക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
5 സുന്ദരി പക്ഷികള് ഈ ചിത്രത്തിലുണ്ട്, 5 സെക്കന്ഡില് കണ്ടെത്തിയാല് നിങ്ങള് വേറെ ലെവല്