കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്ന് കുറഞ്ഞു... ഇനി ഇന്ത്യക്ക് 28 സംസ്ഥാനങ്ങൾ; 9 കേന്ദ്രഭരണ പ്രദേശങ്ങൾ!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരിക്കുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കുകയാണ്. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദത്തിനോട് ചേർത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെയാണ്.

<strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!</strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!

ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്‍റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങൾ 28 ആയി മാറും. 9 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വരും.

Amit Shah

Recommended Video

cmsvideo
ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

അൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഢീഗഡ്, ഭാദ്ര-നാഗർഹവേലി, ദാമൻ-ദിയു, ലക്ഷദ്വീപ്, പുതുച്ചേരി, ദില്ലി എന്നിങ്ങനെ ഏഴ് കേന്ദ്രഭരണ പ്രദേശേങ്ങളാണ് ഇന്ത്യയിലുള്ളത്. ഇതിന് പുറമെ ജമ്മു കശ്മീർ, ലഡാക്ക് എന്നിവ കൂടി വരുന്നതോടെ 9 കേന്ദ്രഭരണ പ്രദേശങ്ങളായി മാറും. 29 സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ജമ്മു കശ്മീർ കേന്ദ്രഭരൻ പ്രദേശമാകുന്നതോടെ ഇന്ത്യയിൽ 28 സംസ്ഥാനങ്ങളായി മാറും.

English summary
India will now have 28 states and 9 Union territories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X