കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്റെ കയ്യില്‍ നിന്നും ജീവന്‍ രക്ഷിച്ചത് മോദി: വൈദികന്‍ വിതുമ്പുന്നു...

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണ് ഞാനിപ്പോള്‍ ഇവിടെ ജീവനോടെ നില്‍ക്കുന്നത് - താലിബാന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ ഫാദര്‍ അലക്‌സിസ് പ്രേംകുമാര്‍ നിറകണ്ണുകളോടെ പറയുന്നു. ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി പറയുന്നു. ഫാദര്‍ അലക്‌സിസ് തിരിച്ചെത്തിയതില്‍ മോദി സന്തോഷം രേഖപ്പെടുത്തി.

ഫാദര്‍ അലക്‌സിസ് മാത്രമല്ല. അദ്ദേഹം തിരിച്ചെത്താനായി പ്രാര്‍ഥനയോടെ കാത്തിരുന്ന കുടുംബവും സന്തോഷത്തിന്റെ കണ്ണുനീരണിഞ്ഞു. അദ്ദേഹത്തെ തിരിച്ചെത്തിക്കുമെന്ന് മോദി തന്നെ വിളിച്ച് വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. അലക്‌സിസിന്റെ അച്ഛനോടും സഹോദരിയോടും മോദി ഞായറാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു.

ഞായറാഴ്ചയും മോദിയുണ്ട്

ഞായറാഴ്ചയും മോദിയുണ്ട്

ഞായറാഴ്ചകളില്‍ പോലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് നമ്മുടേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സര്‍ക്കാരിനോടും ഞങ്ങള്‍ക്ക് നന്ദിയുണ്ട്, ഈ മഹത്തായ കാര്യത്തിന് അദ്ദേഹത്തോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു - ഫാദര്‍ അലക്‌സിസിന്റെ സഹോദരന്‍ ജോണ്‍ ജോസഫ് പറഞ്ഞു.

താലിബാന്റെ പിടിയില്‍ 8 മാസം

താലിബാന്റെ പിടിയില്‍ 8 മാസം

47 കാരനായ അലക്‌സിസിനെ 2014 ജൂണ്‍ 2നാണ് അഫ്ഗാനിസ്ഥാനില്‍ വെച്ച് താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീടുള്ള 8 മാസം അവരുടെ പക്കലായിരുന്നു അലക്‌സിസ്.

സുവിശേഷവും സാമൂഹ്യ പ്രവര്‍ത്തനവും

സുവിശേഷവും സാമൂഹ്യ പ്രവര്‍ത്തനവും

ഹെരാതില്‍ വെച്ചാണ് അലക്‌സിസ് ഭീകരരുടെ കയ്യില്‍പ്പെട്ടത്. ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് എന്ന എന്‍ ജി ഒയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു അലക്‌സിസ് അപ്പോള്‍.

ഇടപെട്ടത് ഇന്ത്യന്‍ സര്‍ക്കാര്‍

ഇടപെട്ടത് ഇന്ത്യന്‍ സര്‍ക്കാര്‍

ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഉന്നത തല ഇടപെടലുകളുടെ ഭാഗമായാണ് ഫാദര്‍ അലക്‌സിസ് ബന്ധുക്കളുടെ അടുത്തേക്ക് തിരിച്ചെത്തിയത്.

മോദിക്ക് സന്തോഷം

ഫാദര്‍ അലക്‌സിസിനെ തിരിച്ചെത്തിക്കാനായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചു. ഫാദര്‍ അലക്‌സിന്റെ കുടുംബത്തോട് സംസാരിച്ച കാര്യവും മോദി പറഞ്ഞു.

ഇടപെട്ടത് ജയലളിത പറഞ്ഞ്

ഇടപെട്ടത് ജയലളിത പറഞ്ഞ്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അഭ്യര്‍ഥന പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇതില്‍ ഇടപെട്ടത്. എന്തായാലും ഈ ശ്രമങ്ങള്‍ വെറുതെയായില്ല.

English summary
India secured the freedom of aid worker Father Alexis Premkumar Antonysamy, eight months after he was kidnapped by the Taliban in Afghanistan. Prime Minister Narendra Modi on Sunday expressed happiness at the release and spoke to Father Alexis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X