
ഇനി യൂണിഫോമും ഡിജിറ്റല്‍; വ്യോമസേനയ്ക്ക് പുതിയ യൂണിഫോം, പ്രത്യേകതകളിങ്ങനെ...
ന്യൂദല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്സ് (ഐഎഎഫ്) 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സൈനികര്‍ക്കായി പുതിയ യുദ്ധ യൂണിഫോം പുറത്തിറക്കി. എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയാണ് യൂണിഫോമിന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തിയത്. ഏത് ദുരിതത്തിലും സ്വയരക്ഷ നല്‍കുന്ന തരത്തിലുള്ള യൂണിഫോമാണ് വ്യോമസേനയ്ക്കായി പുറത്തിറക്കിയിരിക്കുന്നത്.
ശത്രുവില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ചാരനിറമാണ് പുതിയ യൂണിഫോമിന് നല്‍കിയിരിക്കുന്നത്. നിലവില്‍ ഗ്രൗണ്ട് ഡ്യൂട്ടിക്കാകും ഈ യൂണിഫോം ഉപയോഗിക്കുക. പഴയ ഓര്‍ഗാനിക് പാറ്റേണുകള്‍ക്ക് പകരമായി പിക്‌സലേറ്റഡ് ഡിസൈനുകളാണ് പുതിയ യൂണിഫോമിലുള്ളത്.

എല്ലാ പരിതസ്ഥിതികളിലും പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഗുണപരമാകുന്നതായിരിക്കും യൂണിഫോം എന്നാണ് വ്യോമസേന പ്രതീക്ഷിക്കുന്നത്. മലനിരകള്‍, മരുഭൂമികള്‍, മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ വൈവിധ്യമുണ്ടെന്നും ഈ പരിതസ്ഥിതികളില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഈ യൂണിഫോമുകള്‍ സഹായിക്കുമെന്നും വിംഗ് കമാന്‍ഡര്‍ ആശിഷ് മോഗെ പറഞ്ഞു.
'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ മുന്‍നിര്‍ത്തി പുതിയ യൂണിഫോം ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്ന് ഐ എ എഫ് വക്താവ് പറഞ്ഞു. വ്യത്യസ്ത പാറ്റേണുകള്‍ പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയാണ് പഴയ പാറ്റേണില്‍ നിന്ന് ഡിജിറ്റല്‍ പാറ്റേണിലേക്ക് മാറ്റം വരുത്താന്‍ തീരുമാനിച്ചത്. യൂണിഫോമിന് അകത്ത് ഒരു വൃത്താകൃതിയിലുള്ള ടീ-ഷര്‍ട്ട് ഉണ്ട്.

ടാര്‍മാക്കില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചൂട് പ്രതിരോധിക്കാനും അവരുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കാനും ഒരു ടി-ഷര്‍ട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും എന്നും മോഗെ കൂട്ടിച്ചേര്‍ത്തു. അതേസമയം 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കായി ഒരു ആയുധ സംവിധാന ശാഖ സൃഷ്ടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി വി ആര്‍ ചൗധരി പറഞ്ഞു.

പുതിയ ബ്രാഞ്ച് പ്രധാനമായും ഉപരിതല മിസൈലുകളുടെ പ്രത്യേക സ്ട്രീമുകള്‍, ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് മിസൈലുകള്‍, വിദൂര പൈലറ്റഡ് എയര്‍ക്രാഫ്റ്റുകള്‍, ഇരട്ട, മള്‍ട്ടി ക്രൂ വിമാനങ്ങളില്‍ ആയുധ സംവിധാനം ഓപ്പറേറ്റര്‍മാര്‍ എന്നിവ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ബ്രാഞ്ച് രൂപീകരിക്കുന്നതിലൂടെ ഫ്ളയിംഗ് പരിശീലനത്തിനുള്ള ചെലവ് കുറയുന്നതിനാല്‍ 3,400 കോടി രൂപയിലധികം ലാഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.