കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമേനയുടെ വിമാനം തകര്‍ന്ന് വീണു പൈലറ്റിന് ദാരുണാന്ത്യം. മിഗ് 21 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. രാജസ്ഥാനിസെ ജൈസല്‍മെറിലാണ് സംഭവം.

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് ഒമൈക്രോണ്‍; സ്ഥിരീകരിച്ചവരില്‍ മൂന്ന് വയസ്‌കാരിയുംസംസ്ഥാനത്ത് എട്ട് പേര്‍ക്ക് ഒമൈക്രോണ്‍; സ്ഥിരീകരിച്ചവരില്‍ മൂന്ന് വയസ്‌കാരിയും

ജയ്‌സല്‍മീറിലെ ഇന്ത്യ പാക് അതിര്‍ത്തിയായ സുദസിരി എന്ന ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ പൈലറ്റ് മരണപ്പെട്ടുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

mi

ഇക്കഴിഞ്ഞ ആഗസ്റ്റ് 25നും മിഗ് 21 വിഭാഗത്തില്‍പ്പെട്ട വിമാനം രാജസ്ഥാനിലെ പര്‍മറില്‍ തകര്‍ന്ന് വീണിരുന്നു. ട്രെയിനിംഗിനിടെയാണ് വിമാനം തകര്‍ന്നത്. അന്ന് പൈലറ്റിന് ചെറിയ രാതിയിലുള്ള പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നത്.

Recommended Video

cmsvideo
Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam

ഒമൈക്രോണ്‍ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര, രാത്രികാല കര്‍ഫ്യൂ, തിയേറ്ററില്‍ 50 ശതമാനം കപ്പാസിറ്റിതമിഴ്‌നാട്ടിലെ കുനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് സംയുക്ത സൈനിക മേധാവിയടക്കം 14 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇന്ന് വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണതെന്നതും ഞെട്ടല്‍ ഇരട്ടിയാക്കുന്നു. ഈ സംഭവത്തില്‍ എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്. അപകട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോട്ടോകോള്‍ പരിഷ്‌ക്കരിക്കുമെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്യല്‍ വി ആര്‍ ചൌധരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

English summary
indian airforce plane crashed in rajasthan the pilot was dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X