Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര, രാത്രികാല കര്‍ഫ്യൂ, തിയേറ്ററില്‍ 50 ശതമാനം കപ്പാസിറ്റി

മുംബൈ: മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ പബ്ബുകള്‍ക്കും ബാറുകള്‍ക്കുമെല്ലാം പതിയെ പിടിവീഴും. ഒപ്പം 50 ശതമാനം കപ്പാസിറ്റി തിയേറ്ററുകള്‍ക്കും ജിമ്മുകള്‍ക്കും ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര രണ്ടാം തരംഗത്തിന് ശേഷം തുറന്ന് ശക്തമായ നിലയിലേക്ക് തിരിച്ചെത്തുന്ന സമയത്താണ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. സിനിമാ തിയേറ്ററുകള്‍ അന്‍പത് ശതമാനത്തിലേക്ക് പോകുന്നത് വന്‍ തിരിച്ചടിയാണ്. രാത്രി ഒന്‍പത് മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ അഞ്ച് പേരില്‍ അധികം ഒരു സ്ഥലത്ത് ഒത്തുകൂടാന്‍ പാടില്ല.

1

കഴിഞ്ഞ രണ്ട് മാസത്തിന് ശേഷം വമ്പന്‍ കുതിപ്പാണ് മഹാരാഷ്ട്രയില്‍ കൊവിഡിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഒമൈക്രോണാണ് ഈ വ്യാപനത്തിന് പിന്നില്‍. പുതുവത്സരത്തിന് ഇനി ഒരാഴ്ച്ച മാത്രം ശേഷിക്കെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇന്‍ഡോര്‍ പരിപാടികളില്‍ നൂറ് പേര്‍ എന്നാക്കി ചുരുക്കിയിട്ടുണ്ട്. 250 പേരില്‍ കൂടാനും പാടില്ല. അതല്ലെങ്കില്‍ കപ്പാസിറ്റിയുടെ 25 ശതമാനം മാത്രം. ഇന്‍ഡോര്‍ വേദികളായ ജിം, സ്പാ, ഹോട്ടല്‍, തിയേറ്ററുകള്‍, സിനിമാ ശാലകള്‍ എന്നിവ 50 ശതമാനം കപ്പാസിറ്റികളില്‍ പ്രവര്‍ത്തിക്കാം. അതേസമയം കായിക ഇനങ്ങള്‍ക്ക് 25 ശതമാനം കപ്പാസിറ്റിയാണ് നല്‍കിയിരിക്കുന്നത്. കടുത്ത ജാഗ്രത പാലിക്കുകയാണ് സര്‍ക്കാര്‍.

ഇനിയൊരു തരംഗത്തെ നേരിടാന്‍ മഹാരാഷ്ട്രയ്ക്ക് സാധിച്ചെന്ന് വരില്ല. ഈ സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. മുംബൈയില്‍ കഴിഞ്ഞ ദിവസം മാത്രം 683 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം മഹാരാഷ്ട്രയില്‍ 1410 പുതിയ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 27ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. മഹാരാഷ്ട്രയിലെ ഒമൈക്രോണ്‍ കേസുകള്‍ ഇന്ന് 108 ആയി ഉയര്‍ന്നിരുന്നു. ഇരുപത് കേസുകളാണ് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 54 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. മുംബൈയില്‍ മാത്രം പതിനൊന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആറ് ഒമൈക്രോണ്‍ കേസുകള്‍ പൂനെയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് കേസുകള്‍ സതാരയിലും ഒരു കേസ് അഹമ്മദ്‌നഗറിലും രേഖപ്പെടുത്തി. ഇതില്‍ പതിനഞ്ച് രോഗികള്‍ വിദേശ യാത്ര നടത്തിയവരാണ്. ഒരാള്‍ ആഭ്യന്തര യാത്രകള്‍ നടത്തിയിട്ടുണ്ട്. നാല് പേര്‍ ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരാണ്. ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയാണ്. ആറ് രോഗികള്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളയാളുകളാണ്. എല്ലാ രോഗികളും യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരാണ്. മൊത്തം രോഗികളില്‍ പന്ത്രണ്ട് പേര്‍ വാക്‌സിന്‍ എടുത്തവരാണ്. ഏഴ് പേര്‍ വാക്‌സിനേ എടുക്കാത്തവരാണ്. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ അനുവാദമില്ല. മുംബൈയില്‍ ഇതുവരെ 46 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+