കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ അമേരിക്കയില്‍, ശസ്ത്രക്രിയ ഇന്ത്യയില്‍

  • By Soorya Chandran
Google Oneindia Malayalam News

ജയ്പൂര്‍:സാങ്കേതിക വിദ്യ വികസിക്കുന്തോറും സാധ്യതകളും ഏറുകയാണ്. ചില സാങ്കേതിക വിദ്യകള്‍ പ്രയോഗത്തിലെത്തുമ്പോള്‍ അതിന്റെ ഉപജ്ഞാതാക്കള്‍ക്കും ഏറെ സന്തോഷം നല്‍കും. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ജയ്പൂരില്‍ നടന്നത്.

അമേരിക്കയിലുള്ള ഒരു ഡോക്ടര്‍, ജയ്പൂരിലെ ഒരു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമൊന്നുമല്ല, പ്രത്യേകിച്ചും വീഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള സാങ്കേതിക വിദ്യ ഉള്ള ഈ കാലത്ത്. എന്നാല്‍ ആ ശസ്ത്രക്രിയ ഗൂഗിള്‍ ഗ്ലാസ്സ് ഉപയോഗിച്ചാണെങ്കിലോ...?

അമേരിക്കയിലുള്ള ഡോക്ടര്‍ പരേഖ് ആണ് ജയ്പൂരിലെ ഒരു രോഗിയുടെ ശത്രക്രിയ നടത്തിയത്. ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ ഇവിടേയും ഉണ്ടായിരുന്നു. ശസത്രക്രിയ വിജയകരമായി എന്ന് മാത്രമല്ല, സംഭവം ലൈവ് ആയി ഇന്റര്‍നെറ്റ് വഴി ഗുഗിള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Google Glass

നേരത്തെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ശസ്ത്രക്രിയകള്‍ ഏറെ നടന്നിട്ടുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഓപ്പറേഷന്‍ തീയേറ്ററിലെ ക്യാമറയുടെ സാന്നിധ്യം ഒരു പ്രശ്‌നമായിരുന്നു. എന്തെങ്കിലും പ്രത്യേക റിപ്പോര്‍ട്ടോ , ശരീര ഭാഗമോ വിദൂരത്തുള്ള ഡോക്ടറെ കാണിക്കണമെങ്കില്‍ ക്യാമറയുടെ സൂം പ്രവര്‍ത്തിപ്പിക്കണം... പിന്നെ ഇന്‍ഫക്ഷന്‍ ഉണ്ടാകാനുള്ള സാധ്യത വേറേയും.

ഗൂഗിള്‍ ഗ്ലാസ്സ് ആകുമ്പോള്‍ സാധാരണ കണ്ണട വക്കുന്നതുപലെ അങ്ങ് വച്ചാല്‍ മതി. സംഗതി ഓക്കെ. ക്യാമറയും മറ്റ് അനുസാരികളൊന്നും വേണ്ട. അങ്ങേപ്പുറത്തിരിക്കുന്ന ഡോക്ടര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ പിടികിട്ടുകയും ചെയ്യും.

സമാനമായ രീതിയില്‍ ഗൂഗിള്‍ ഗ്ലാസ്സ് ഉപയോഗിച്ച് ഇന്ത്യയില്‍ വേറെയും ശസത്രക്രിയ നടത്തിയിട്ടുണ്ട്. ചെന്നൈയില്‍ വച്ച് 2013 സെപ്റ്റംബറില്‍ ആയിരുന്നു സംഭവം. പക്ഷേ അന്ന് ചെന്നൈയില്‍ തന്നെയായിരുന്നു രണ്ട് സംഘം ഡോക്ടര്‍മാരും.

എന്തായാലും ഗൂഗിളുകാര്‍ക്ക് ഈ ശസ്ത്രക്രിയ നല്ല മൈലേജ് ആണ് നല്‍കിയിട്ടുള്ളത്. ഗൂഗിള്‍ ഗ്ലാസ്സ് ഇതുവരെ മാര്‍ക്കറ്റില്‍ ഇറങ്ങിയിട്ടില്ലെങ്കിലും 2000 ഓളം എണ്ണം പലര്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. അത്തരമൊരു ഗൂഗിള്‍ ഗ്ലാസ്സ് വഴിയാണ് ജയ്പൂരില്‍ ശസ്ത്രക്രിയ നടത്തിയത്.

English summary
A team of doctors under supervision of US- based Dr. Parekh conducted the foot and ankle surgery wearing Google Glass, which was broadcasted live on Google website via internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X