നോട്ടുനിരോധനത്തെ ചോദ്യം ചെയ്ത പ്രതിഭ, ജെഎന്‍യുവിലെ തുടക്കം, അഭിജിത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം
ദില്ലി: സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ഇന്ത്യന്‍ വംശജന് അഭിജിത് ബാനര്‍ജി അടക്കമുള്ള മൂന്ന് പേര് പങ്കിട്ടിരിക്കുകയാണ്. അറിയാ കഥകള്‍ ഒരുപാടുണ്ട് ബാനര്‍ജിക്ക്. ജെഎന്‍യുവിലെ പഠനം മുതലുള്ള കാര്യം എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്. സ്വന്തം ഭാര്യയും വിദ്യാര്‍ത്ഥിയുമായ എസ്തര് ദുഫ്ളോയ്ക്കൊപ്പമാണ് ബാനര്‍ജി പുരസ്കാരം പങ്കിട്ടിരിക്കുന്നത്. അത് തന്നെ നൊബേലിലെ വലിയൊരു അംഗീകാരമാണ്.
മുമ്പ് മാഡം ക്യൂറിക്കും പിയറി ക്യൂറിക്കും ഇത്തരത്തില്‍ പുരസ്കാരം ലഭിച്ചിരുന്നു. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത്ത്് ഇന്ത്യയിലെ അനുഭവങ്ങളില്‍ നിന്നാണ് ലോകത്തെ ദാരിദ്ര്യ നിര്‍മാര്‍ജനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് സംഭാവന നല്‍കുന്നത്. മൈക്കല്‍ ക്രമറില് നിന്നാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അഭിജിത്ത് ശേഖരിക്കുന്നതും അത് ലോക ജനസംഖ്യക്ക് തന്നെ വളരെ ഉപകാരപ്രദമായി മാറുന്നതും.

കൊല്‍ക്കത്തയിലെ പഠനം
കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയിലെ പഠനമാണ് ബാനര്‍ജിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. മാതാപിതാക്കളും സാമ്പത്തിക വിദ്ഗധരുമായ നിര്‍മല ബാനര്‍ജി, ദീപക് ബാനര്‍ജി എന്നിവര്‍ അഭിജിത്തിന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചിരുന്നു. 1981ലെ ബിരുദ പഠനത്തിന് ശേഷമാണ് അദ്ദേഹം ജെഎന്‍യുവില്‍ എത്തുന്നത്. ജെഎന്‍യുവിലെ പഠനമാണ് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അഭിജിത്തിനെ സഹായിച്ചത്. 1988ലാണ് അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി എടുക്കുന്നത്.

മസാചുസെറ്റ്സിലെ പദവി
മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസര്‍ പദവിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ആഗോള തലത്തില്‍ ദാരിദ്ര്യം ഏതൊക്കെ രീതിയില്‍ ജനജീവിതത്തെ ബാധിക്കുമെന്നും, അതിനെ മറികടക്കാന്‍ ഏതൊക്കെ മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഇത്ര ലളിതമായ രീതിയാണ് അദ്ദേഹം നൊബേലിന് അര്‍ഹനാക്കിയത്. മൈക്കല്‍ ക്രമറിനൊപ്പം ചേര്‍ന്ന ബാനര്‍ജി കൂടുതല്‍ മേഖലയിലേക്ക് പഠനം വ്യാപിപ്പിച്ചു. ഒപ്പം ജീവിത പങ്കാളിയായ എസ്തര് ദുഫ്ളോയും സമാന സംഭാവനകളാണ് നല്‍കിയത്.

നോട്ടുനിരോധനത്തെ തുറന്നെതിര്‍ത്തു
നോട്ടുനിരോധനത്തിന് പിന്നിലെ യുക്തി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ലെന്നായിരുന്നു അഭിജിത്ത് പറഞ്ഞത്. എന്തുകൊണ്ടാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. വിചാരിക്കുന്നതിലും എത്രയോ വലുതായിരിക്കും അതിന്റെ പരിണിത ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ടുനിരോധനം കഴിഞ്ഞ് 50 ദിവസത്തിന് ശേഷമായിരുന്നു അഭിജിത്തിന്റെ ഈ തുറന്നു പറച്ചില്. ലോകരാജ്യങ്ങള്‍ അമ്പരപ്പോടെയാണ് ഈ തീരുമാനത്തെ കണ്ടതെന്നായിരുന്നു അഭിജിത്ത് പറഞ്ഞത്.

ന്യായ് പദ്ധതി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച വിപ്ലവകരമായ പദ്ധതിയായിരുന്നു ന്യായ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിജിത്തായിരുന്നു. രാഹുല്‍ അദ്ദേഹത്തോട് നിര്‍ദേശം തേടിയിരുന്നു. സാധാരണക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു ന്യായ്. ഇത് ഇന്ത്യയിലെ ദാരിദ്ര്യത്തെ ഇല്ലാതാക്കുമെന്നും, എല്ലാവരിലേക്കും പണം എത്തുന്ന രീതിയാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തി കാണിച്ചത്. സാമ്പത്തിക അച്ചടക്കം മനസ്സില്‍ കണ്ട് അഭിജിത്ത് നിര്‍ദേശിച്ച പദ്ധതി കൂടിയാണ് ന്യായ്. വിപണിയിലേക്ക് കൂടുതല്‍ പണം എത്തുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക മേഖല വന്‍ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications