Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കൊവിഡ്; സമ്പർക്കത്തിലുളളവർ ജാഗ്രത സ്വീകരിക്കണമെന്ന് ട്വിറ്റ്

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കൊവിഡ്; സമ്പർക്കത്തിലുളളവർ ജാഗ്രത സ്വീകരിക്കണമെന്ന് ട്വിറ്റ്

ഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്നോട് സമ്പർക്കം പുലർത്തിയവരോട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ട്വീറ്റിൽ അദ്ദേഹം എഴുതിയത് ഇങ്ങനെ, "കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നോടൊപ്പം അടുത്തിടെ സമ്പർക്കം പുലർത്തിയ എല്ലാവരോടും ഉചിതമായ മുൻകരുതലുകൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു." - അദ്ദേഹം എഴുതി.

covid

എന്നാൽ, മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മന്ത്രാലയയിലെ മീറ്റിംഗ് റൂമിൽ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് പരിശോധനാ റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ അദ്ദേഹം മീറ്റിംഗിൽ നിന്ന് പുറത്തു പോയിരുന്നു. തുടർന്ന് വസതിയിൽ സ്വയം ക്വാറന്റൈൻ ചെയ്യുകയും ചെയ്തു.

ചവാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജന്മനാടായ നന്ദേഡിലായിരുന്നു. എന്നിരുന്നാലും ഇദ്ദേഹം പൊതു യോഗങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇന്ന് ഗോവയിലെ മാധ്യമ സംവാദത്തിൽ പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ, സ്രവ പരിശോധനയ്ക്ക് നൽകി.

എന്നാൽ, അദ്ദേഹത്തിന്റെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയി വന്നിരുന്നു. തുടർന്ന് ആർടിപിസിആർ ടെസ്റ്റും നടത്തുകയായിരുന്നു.
താൻ കൊവിഡ് രോഗബാധിതായതോടെ, സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയായിരുന്നു. സമ്പർക്കത്തിൽ വന്ന എല്ലാവരോടും നിരീക്ഷിക്കാൻ അഭ്യർത്ഥിച്ചു.

അതേസമയം, ഇന്ത്യയിൽ ഇന്നലെ, 2,86,384 കൊവിഡ് കേസുകൾ. റിപ്പോർട്ട് ചെയ്തു. തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിനം കേസുകൾ രാജ്യത്ത് മൂന്ന് ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുകയായിരുന്നു. 573 കൊവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 22,02,472 ആയി കുറഞ്ഞു. ഇന്ത്യയിലെ ആകെയുളള കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് നിലവിൽ 17 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, കൊവിഡ് സാഹചര്യം മെച്ചപ്പെടുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പുതിയ ഉത്തരവുകൾ പ്രകാരം, നാളെ മുതൽ രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും ഉണ്ടാകില്ല. കൂടാതെ, ഫെബ്രുവരി 1 മുതൽ സ്കൂളുകൾ വീണ്ടും തുറക്കാൻ അനുമതി നൽകി. 1 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇളവുകൾ മാറുന്നതോടെ പ്രവർത്തിക്കുന്നത്. നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ ഫെബ്രുവരി 15 വരെ സംസ്ഥാനത്തുടനീളം തുടരും. അതേസമയം, സംസ്ഥാനത്ത് ഇന്ന് 28,515 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ ആകെ കേസുകളുടെ എണ്ണം 32,52,751 ആയി. എന്നാൽ, പുതുതായ ഒമൈക്രോൺ രോഗബാധയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിൽ നിന്നും ഒഡീഷയിൽ നിന്നും മടങ്ങി എത്തിയ മൂന്ന് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, ചെന്നൈയിൽ 5,591 പുതിയ കേസുകൾ, കോയമ്പത്തൂർ 3,629, തിരുപ്പൂർ 1,877, ചെങ്കൽപേട്ട് 1,696, സേലം 1,431, ഈറോഡ് 1,314 എന്നിങ്ങനെ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53 പേർ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ, മരണസംഖ്യ 37,412 ആയി ഉയർന്നു. 28,620 പേർ രോഗമുക്തി നേടി. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30,01,805 ആയി ഉയർന്നു.

എന്നാൽ, സംസ്ഥാനത്ത് സജീവ കേസുകൾ നിലവിൽ 2,13,534 ആണ്. അതേസമയം, ജനുവരി 22 ന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളിൽ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+