ഇന്ത്യയിലെ മിസൈൽ പാക്കിസ്ഥാനിൽ വീണു; ഖേദം പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രാലയം; അന്വേഷണത്തിന് ഉത്തരവ്
ഡൽഹി: ഇന്ത്യയിലെ മിസൈൽ പാക്കിസ്ഥാനിൽ വീണതിൽ ഖേദം പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രാലയം. അബദ്ധത്തിൽ മിസൈൽ പാക്കിസ്ഥാനിൽ വീണതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സാങ്കേതിക പിഴവു കാരണം മാർച്ച് ഒൻപതിനാണ് മിസൈൽ മനില്‍ പതിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ, ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ത്യയിൽ നിന്നുള്ള മിസൈൽ പാക്കിസ്ഥാനിലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനടുത്തു വീണതായി വ്യാഴാഴ്ച പാക്കിസ്ഥാൻ സൈന്യം അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള മിസൈൽ പാക്കിസ്ഥാന്റെ പ്രദേശത്താണ് വീണതെന്ന് സ്ഥിരീകരിച്ചെന്നും ജീവഹാനിയൊന്നുമുണ്ടായില്ലെന്നത് ആശ്വാസം നൽകുന്ന കാര്യമാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
പാക്കിസ്ഥാന്റെ വ്യോമമേഖലയ്ക്കകത്ത് കയറിയ മിസൈൽ 100 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മിസൈൽ പുറപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷാ വീഴ്ച ഇന്ത്യ പരിശോധിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും പാക്കിസ്ഥാൻ പ്രതികരിച്ചു. ഹരിയാനയിലെ സിർസയിൽനിന്നാണ് മിസൈലെത്തിയതെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിക്കര്‍ പ്രതികരിച്ചു.












Click it and Unblock the Notifications