കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ തിരിച്ച് എത്തിക്കാൻ നാവികസേനയുടെ കപ്പലുകൾ സജ്ജം! കാത്തിരിപ്പിൽ ലക്ഷങ്ങൾ!

Google Oneindia Malayalam News

ദില്ലി: ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം മടങ്ങി വരാനായി കാത്തിരിക്കുന്നത്. കേരളത്തിലേക്ക് മാത്രം മടങ്ങി എത്തുന്ന പ്രവാസികളുടെ എണ്ണം ലക്ഷങ്ങള്‍ കടക്കും. നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്‌സൈറ്റില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 3 ലക്ഷം കടന്നു.

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുളള തീരുമാനം ആയിട്ടില്ല. പ്രത്യേക വിമാനങ്ങളും കപ്പല്‍ മാര്‍ഗവും പ്രവാസികളെ തിരികെ എത്തിക്കാനാണ് ആലോചിക്കുന്നത്. കപ്പലുകള്‍ സജ്ജമാണ് എന്ന് നാവിക സേന അറിയിച്ചിട്ടുണ്ട്. നാവിക-വ്യോമ സേനകളും എയര്‍ ഇന്ത്യയും സംയുക്തമായാണ് പ്രവാസികളെ തിരിച്ച് എത്തിക്കുന്നതിനുളള നടപടികളെടുക്കുക.
വിശദാംശങ്ങളിലേക്ക്..

പ്രവാസികളുടെ പ്രതിഷേധം

പ്രവാസികളുടെ പ്രതിഷേധം

കൊവിഡിന്റെ പശ്ചത്തലത്തില്‍ പ്രവാസികളെ തിരികെ കൊണ്ട് പോകണമെന്ന് നേരത്തെ യുഎഇ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാതെ പ്രവാസികളെ തിരികെ കൊണ്ട് വരാനാകില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. നാട്ടിലേക്ക് തിരിച്ച് എത്തിക്കാന്‍ ആവശ്യപ്പെട്ട് പ്രവാസ ലോകത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

312 വിമാന സര്‍വ്വീസുകൾ

312 വിമാന സര്‍വ്വീസുകൾ

പൗരന്മാരെ നാട്ടിലെത്തിക്കാന്‍ മറ്റ് വിദേശരാജ്യങ്ങള്‍ യുഎഇയില്‍ നിന്ന് ഇതുവരെ 312 വിമാന സര്‍വ്വീസുകളാണ് നടത്തിയിരിക്കുന്നത്. പാകിസ്താന്‍ അടക്കമുളള രാഷ്ട്രങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിച്ചിട്ടുണ്ട്. 54 എയര്‍ലൈന്‍ സ്ഥാപനങ്ങള്‍ ഇതിനായി സര്‍വീസ് നടത്തി. 2130 പേരെയാണ് പാകിസ്താന്‍ തിരിച്ച് എത്തിച്ചത്. അതിനായി പത്ത് സര്‍വ്വീസുകള്‍ നടത്തി.

രണ്ട് ഘട്ടമായി മടക്കം

രണ്ട് ഘട്ടമായി മടക്കം

ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാണ് എന്ന് വിവിധ വിമാനക്കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ് എന്നീ കമ്പനികളാണ് സര്‍വ്വീസ് നടത്താനുളള സന്നദ്ധത അറിയിച്ചത്. നാട്ടിലേക്ക് തിരിച്ച് എത്താന്‍ കാത്തിരിക്കുന്നവരില്‍ വൃദ്ധരും ഗര്‍ഭിണികളും രോഗികളും അടക്കമുളളവരുണ്ട്. രണ്ട് ഘട്ടമായി പ്രവാസികളെ മടക്കി എത്തിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

വിവരശേഖരണം നടത്തുന്നു

വിവരശേഖരണം നടത്തുന്നു

ആദ്യഘട്ടത്തില്‍ ഗള്‍ഫ്, യൂറോപ്പ് അടക്കമുളള മേഖലയില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഇറാന്‍ പോലുളള രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കും. ജൂണില്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം നടത്തുന്നുണ്ട്.

കപ്പലുകള്‍ സജ്ജം

കപ്പലുകള്‍ സജ്ജം

അതിനിടെ സേനാ മേധാവികള്‍ ഇന്ന് വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാവികസേനാ മേധാവി പ്രവാസികളുടെ വിഷയം അറിയിച്ചത്. പ്രവാസികളെ നാട്ടിലേക്ക് തിരിച്ച് എത്തിക്കുന്നതിന് കപ്പലുകള്‍ സജ്ജമാണെന്ന് നാവികസേന വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാവര്‍ക്കും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സൈന്യത്തിന്റെ പിന്തുണ അറിയിച്ചു.

കൂടിയാലോചനകള്‍

കൂടിയാലോചനകള്‍

പ്രവാസികളെ മടക്കി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനമെടുക്കുന്നതേ ഉളളൂ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രവാസികളെ മടക്കി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഗള്‍ഫ് സര്‍ക്കാരുകളുമായടക്കം ചര്‍ച്ചകള്‍ തുടരുകയാണ്. പ്രവാസികളെ തിരിച്ച് എത്തിച്ചാല്‍ സ്വീകരിക്കാന്‍ സജ്ജമാണ് എന്നതാണ് കേരളത്തിന്റെ നിലപാട്.

English summary
Indian Navy Ships are ready for bringing expats back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X