കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍യാത്രക്കാര്‍ക്ക് സുരക്ഷയും സങ്കീര്‍ണതയില്ലാത്ത യാത്രയും: മോദി സര്‍ക്കാരിന് കീഴില്‍ നടന്നത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദി സര്‍ക്കാരിന് കീഴില്‍ നടന്നത് | Oneindia Malayalam

ദില്ലി: മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നത് രണ്ട് കാര്യങ്ങളാണ്. സങ്കീര്‍ണ്ണതയില്ലാത്തതും സുരക്ഷയുള്ളതുമായ യാത്രയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ മുന്‍ഗണന നല്‍കിയത്. 2014ന് ശേഷം വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയ ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2017- 18 വര്‍ഷത്തില്‍ ട്രെയിന്‍ അപകടങ്ങള്‍ 73 ലേക്ക് ചുരുങ്ങിയിരുന്നു. 2013-14 കാലയളവില്‍ 118 ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ നിന്നാണ് 62 ശതമാനം കുറവ് 2017- 18 കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ളത്.

ഇതിനെല്ലാം പുറമേ പഴയ ട്രാക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും ഇക്കാലത്ത് ഇന്ത്യന്‍ റെയില്‍വേ ശ്രദ്ധ പതിപ്പിച്ചിരുന്നു. 2013-14 കാലഘട്ടത്തില്‍ റെയില്‍പാളങ്ങള്‍ പുതുക്കിപ്പണിഞ്ഞത് 2,926 കിലോമീറ്റര്‍ ആണെങ്കില്‍ 2017-18 കാലയളവില്‍ ഇത് 4,405 കിലോമീറ്റര്‍ ട്രാക്കാണ് പുതുക്കിപ്പണിഞ്ഞത്. പ്രീമിയര്‍ ട്രെയിനുകളുടെ റണ്ണിംഗ് ടൈം കുറച്ചിട്ടുണ്ട്. ദില്ലിയില്‍ നിന്ന് ഹൗറയിലേക്കുള്ള രാജധാനി എക്സ്പ്രസ്, പട്ന ആന്‍ഡ് ദില്ലി- അമൃത്സര്‍ ശതാബ്ദി എന്നീ ട്രെയിനുകളുടെ റൂട്ട് പരിഷ്കരിച്ച് റണ്ണിംഗ് ടൈം വെട്ടിക്കുറച്ചിരുന്നു. യഥാര്‍ത്ഥ സമയത്തിന് 5-25 മിനിറ്റ് വരെ നേരത്തെ എത്തുന്നതിന് സമയ പരിഷ്കരണം സഹായിച്ചിരുന്നു. 2016 ഒക്ടോബറില്‍ രാജധാനികളും ശതാബ്ദികളും ഉള്‍പ്പെടെ 74 സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ 5-25 മിനിറ്റ് വരെ നേരത്തെ സര്‍വീസ് നടത്തിയിരുന്നു.

3-railways-06-1

ഇന്ത്യന്‍ റെയില്‍വേ 2018ല്‍ ട്രെയിനുകള്‍ ഒറ്റ നോട്ടത്തില്‍ എന്ന പേരില്‍ ആള്‍ ഇന്ത്യ റെയില്‍വേ ടൈംടേബിള്‍ പുറത്തിറക്കിയിരുന്നു. 2018 ആഗസ്ത് 15 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഇതിന് പുറമേ 17 സോണല്‍ റെയില്‍വേകളും ടൈംടേബിള്‍ പുറത്തിറക്കിയിരുന്നു. 2017-18 കാലയളവില്‍ 90 പുതിയ സര്‍വീസുകള്‍ക്ക് റെയില്‍വേ തുടക്കം കുറിച്ചിരുന്നു. 43 സര്‍വീസുകള്‍ നീട്ടുകയും ചെയ്തിരുന്നു. 2018 ആഗസ്ത് 15 വരെ 35 സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
Safety and hassle free travel became the top priorities of the Indian Railways under the PM Modi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X