അനുമതിയില്ലാതെ അവധിയെടുത്തു മുങ്ങി: ജീവനക്കാര്‍ക്ക് റെയില്‍വേ നൽകിയത് കിടിലൻ പണി, ഒടുവിൽ ജോലി പോയി!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ റെയിൽവേയില്‍ അനിശ്ചിത കാലത്തേയ്ക്ക് അവധിയെടുത്ത് മുങ്ങിയവരെ പിടികൂടാൻ റെയിൽവേ. അവധിയെടുത്ത് തിരികെ ജോലിയിൽ‍ തിരികെ പ്രവേശിക്കാത്ത 13,000ഓളം വരുന്ന ജീവനക്കാരെ പിരിച്ചുവിടാനാണ് റെയിൽവേയുടെ നീക്കം. ഇന്ത്യൻ റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി റെയിൽ മന്ത്രി പിയൂഷ് ഗോയലാണ് ഇത്തരം ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് റെയിൽവേ ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

കുഞ്ഞിന്റെ ജനനരാശി എല്ലാം പറയും: മകരം രാശിക്കാര്‍ സംഗീതത്തില്‍ കഴിവുള്ളവര്‍, നിങ്ങളിയേണ്ടത്

പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ചിട്ടുള്ള ക്യാമ്പെയിനിന്റെ ഭാഗമായാണ് നടപടി. ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള 13,000 ഓളം ജീവനക്കാർ‍ അനുമതിയില്ലാതെ ദീര്‍ഘകാലത്തേയ്ക്ക് അവധിയിൽ പ്രവേശിച്ചുവെന്നാണ് റെയിൽവേ അധികൃതർ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാന്‍ റെയിൽവേ മന്ത്രി റെയില്‍വേ അധികൃതർക്ക് കര്‍ശന നിർ‍ദേശം നൽകിയിട്ടുള്ളത്.

മറ്റുള്ളവരില്‍ നിന്ന് ശ്രദ്ധ ക്ഷണിക്കുന്നവരായിരിക്കും മേടം രാശിക്കാര്‍: കുഞ്ഞിനെക്കുറിച്ചറിയാന്‍

train

ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് കീഴിൽ ജോലി ചെയ്യുന്നവരിൽ ദീർഘകാലം അവധിയെടുത്തവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുക. ഇന്ത്യൻ‍ റെയിൽവേയ്ക്ക് കീഴിലുള്ള 13 ലക്ഷം ജീവനക്കാരിലെ 13,000 ഓളം ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്ന് ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ‍ പറയുന്നു. ഇത്തരം ജീനക്കാരെ നീക്കം ചെയ്യാൻ ഓഫീസർമാര്‍ക്കും സൂപ്പർവൈസർമാര്‍ക്കും റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

English summary
Under the direction from Railways Minister Piyush Goyal, the Indian Railways has identified over 13,000 employees in its ranks who are on "unauthorised" leave for a long time. The railways is all set to terminate their services under the disciplinary action.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്