കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ ആക്രമണം നടത്തിയകാര്യം പാകിസ്താൻ സമ്മതിച്ചിട്ടില്ല.

  • By Ankitha
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യൻ സൈന്യം വീണ്ടും മിന്നലാക്രമണം നടത്തിയതായി റിപ്പോർട്ട്. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. കൂടാതെ ഒരു പാക് സൈനികന് പരിക്കേറ്റിട്ടുണ്ട്. പാക് റേഞ്ചേഴ്‌സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിപായി ആയ അത്സാസ് ഹുസൈനാണ് പരിക്കേറ്റത്.

india-pak

അണ്ണാഡിഎംകെയിൽ പൊട്ടിത്തെറി; ആറു നേതാക്കളെ പുറത്താക്കി, ദിനകര പക്ഷത്തേക്ക് കുത്തൊഴുക്ക്
നിയന്ത്രണ രേഖയിലെ രാഖ്ചിക്രിയിലെ രാവൽകോട്ട് സെക്ടറിലായിരുന്നു സംഭവം. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം പുറത്തു വിട്ടത്. എന്നാൽ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ ആക്രമണം നടത്തിയകാര്യം പാകിസ്താൻ സമ്മതിച്ചിട്ടില്ല. അതേസമയം നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പകരത്തിനു പകരം

പകരത്തിനു പകരം

കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെയ്പ്പിൽ ഇന്ത്യൻ മേജർ ഉൾപ്പെടെ 4 സൈനികർ വീര്യമൃത്യു വരിച്ചിരുന്നു. മേജർ മൊഹർകർ പ്രഫുല്ല അമ്പദാസ് , ലാൻസ് നായിക് ഗുർമെയിൽ സിങ്, ലാൻസ് നായിക് കുൽദീപ് സിങ് , സീപോയ് പ്രഗത് സിങ്, എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനുള്ള തിരിച്ചടി കൂടിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം.

ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണം

ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണം

യാതൊരു പ്രകോപനം കൂടാതെ ഇന്ത്യൻ സൈന്യമാണ് പ്രകോപനത്തിന് തുടക്കമിട്ടതെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേൽൻസ് ചൂണ്ടിക്കാട്ടി. ഇത് വെടി നിർത്തൽ കരാർ ലംഘനമാണെന്നും ഐഎസ്പിആറിനെ ഉദ്ധരിച്ച് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. 20003 ലെ വെടിനിർത്തൽ കരാർ ലംഘനമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താൻ ആരോപിക്കുന്നുണ്ട്.

പാകിസ്താൻ വെടി നിർത്താൽ കരാർ ലംഘിച്ചു

പാകിസ്താൻ വെടി നിർത്താൽ കരാർ ലംഘിച്ചു

ഝംഗർ, പുഞ്ച് ജില്ലയിലെ ഷാംപൂർ എന്നിവിടങ്ങളിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. ജനങ്ങളുടെ പരാതി കേൾക്കുന്നതിനായി കശ്മീർ മുഖ്യമന്ത്രി ജില്ലയിലുണ്ടായിരുന്ന സമയത്താണ് രജൗറിയിൽ പാക് വെടിവെയ്പ്പുണ്ടായത്. നിയന്ത്രണരേഖയിൽനിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാകിസ്താൻ ഇന്ത്യൻ സേനയ്ക്കുനേരെ വെടി ഉതിർത്തത്. കഴിഞ്ഞദിവസം, പഞ്ചാബിലെ അഞ്ജന സെക്ടറിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിസ്എഫ് വധിച്ചിരുന്നു.

നിയന്ത്രണ രേഖയിൽ അസ്വസ്തത

നിയന്ത്രണ രേഖയിൽ അസ്വസ്തത

നിയന്ത്രണ രേഖയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യാ- പാക് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. നിയന്ത്രണ രേഖയിൽ ശനിയാഴ്ചയുണ്ടായ വെടിവെയ്പ്പിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ തൊട്ടടുത്ത ദിവസവും പാകിസ്താൻ വെടിനിർത്താൽ കരാർ ലംഘിച്ചിരുന്നു. ഷാപൂർ മേഖലയിലെ ഇന്ത്യൻ സൈനിക തവാളങ്ങൾക്കു നേരെ മോര്‍ട്ടാര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങൾ പാക് സൈന്യം പ്രയോഗിച്ചിരുന്നു.

English summary
If the Pakistan media is to be believed, the Indian Army today gunned down three Pakistan Army soldiers along the LoC at Rawlakot sector's Rakhchikri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X