അണ്ണാഡിഎംകെയിൽ പൊട്ടിത്തെറി; ആറു നേതാക്കളെ പുറത്താക്കി, ദിനകര പക്ഷത്തേക്ക് കുത്തൊഴുക്ക്

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ആർകെ നഗറിലെ കനത്ത തോൽവിയെ തുടർന്ന് അണ്ണാഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിയിലേയ്ക്ക്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടിയിൽ പുതിയ പ്രശ്നം ഉടലെടുക്കുന്നത്. അണ്ണാഡിഎംകെയിലെ 6 സംസ്ഥാന സെക്രട്ടറി മാറെ പാർട്ടിൽ നിന്ന് പുറത്താക്കി. എസ്.വെട്രിവേല്‍, തങ്ക തമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്തത്തായ്യ, വി.പി കലൈരാജന്‍, ഷോളിങ് പ്രതിഭാന്‍ എന്നിവരെയാണ് പുറത്താക്കിയത്.ദിനകനെ പിന്തുണച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പുറത്താക്കിയത്.

ആർകെ നഗറിൽ നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ വൻ വിജയമായിരുന്നു സ്വതന്ത്രസ്ഥാനാർഥി ടിടിവി ദിനകരനൻ നേടിയത്. മുൻ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാൾ വലിയ ഭൂരിപക്ഷമാണ് ജനം ദിനകരന് സമ്മാനിച്ചത്. 2016ൽ‌ ‌ ജയ നേടിയ 39,545 വോട്ടിന്റെ ഭൂരിപക്ഷമാണ് മന്നാർഗുഡി മാഫിയയുടെ തലവൻ ദിനകരൻ നേടിയത്.

മൂന്ന് മന്ത്രിമാർ പങ്കെടുത്തില്ല

മൂന്ന് മന്ത്രിമാർ പങ്കെടുത്തില്ല

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ചേർന്ന എഐഎഡിഎംകെ യോഗത്തിൽ നിന്ന് മൂന്ന് മന്ത്രിമാർ വിട്ടു നിന്നു.ദണ്ഡിഗല്‍ ശ്രീനിവാസന്‍, കടമ്പൂര്‍ രാജു, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്. കൂടാതെ പുറത്താക്കിയവരില്‍ രണ്ടു പേര്‍ ദിനകരന്റെ അടുത്ത അനുയായികളാണ്. അതെസമയം പുറത്താക്കിയവരെല്ലാം തന്നെ നേരത്തേ ദിനകരനു പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇരുവിഭാഗമായി പിരിഞ്ഞെങ്കിലും ദിനകരനെ പിന്തുണയ്ക്കുന്ന പലരും ഇപ്പോഴും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുണ്ട്.

സർക്കാറിനെ ബാധിച്ചിട്ടില്ല

സർക്കാറിനെ ബാധിച്ചിട്ടില്ല

ആർകെ നഗർ തിരഞ്ഞെടുപ്പ് സർക്കാരിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. ആര്‍.കെ നഗറിലുണ്ടായത് തിരിച്ചടിയല്ലെന്നും അത് ദിനകരന്റ മായാജാലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിഎംകെയുമായി ചേന്നതു കൊണ്ടാണ് ദിനകരന്‍ പക്ഷം വിജയം വരിച്ചതെന്ന് ഇപിഎസ്-ഒപിഎസ് സഖ്യം വിമര്‍ശിച്ചു. തട്ടിപ്പിലൂടെ നേടിയ വിജയമാണിത്.തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചെന്നു ചൂണ്ടിക്കാട്ടി കമ്മിഷനു പരാതി നല്‍കുമെന്നും അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷം അറിയിച്ചു.

സർക്കാരിനെ താഴെ ഇറക്കും

സർക്കാരിനെ താഴെ ഇറക്കും

ആർകെ നഗറിൽ ഫലം വന്നതിനു ശേഷം സർക്കാരിനെതിരെ ദിനകരൻ രംഗത്തെത്തിയിരുന്നു. മൂന്ന് മാസം കൊണ്ട് എടപ്പാടി സർക്കാർ താഴെ വീഴുമെന്ന് ദിനകരൻ പറഞ്ഞിരുന്നു. ആർകെ നഗറിൽ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വികാരമാണ് പ്രകടമായിരിക്കുന്നതെന്നും ദിനകരന്‍ പറഞ്ഞു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോഴും വ്യക്തമായ ലീഡ് ദിനകരൻ ഉയർത്തിയിരുന്നു.

തലൈവിയുടെ റെക്കോർഡ് തകർത്തു

തലൈവിയുടെ റെക്കോർഡ് തകർത്തു

ആർകെ നഗറിൽ സ്വതന്ത്രനായി മത്സരിച്ച ദിനകരൻ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. തമിഴക രാഷ്ട്രീയത്തെയും സർക്കാരിനെയും ഞെട്ടിച്ചാണ് ടി.ടി.വി.ദിനകരൻ വമ്പൻ വിജയം നേടിയത്. 2016ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരൻ മറികടന്നു. അതേസമയം ഡിഎംകെയ്ക്ക് കനത്ത തോല്‍വിയാണ് ആർകെ നഗറിൽ ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ 50.32 ശതമാനവും ദിനകരനാണ്. 48,306 വോട്ടുകള്‍ നേടിയ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ.എം.മധുസൂധന്‍ രണ്ടാം സ്ഥാനത്തും 24, 581 വോട്ടുകള്‍ നേടിയ ഡി.എം.കെ സ്ഥാനാര്‍ത്ഥി മരുധു ഗണേഷ് മൂന്നാം സ്ഥാനത്തുമെത്തി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
day after sidelined AIADMK leader TTV Dinakaran won the RK Nagar byelection with thumping margin, six district secretariat supporting Dinakaran have been sacked from AIADMK by EPS- OPS faction on Monday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്