കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ പിന്തുണയ്ക്കുന്നു; പക്ഷേ... ഒരൊറ്റ ചോദ്യം, ചൈന അതിര്‍ത്തി പോരില്‍ കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ദില്ലി: ലഡാക്കില്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ചൈനക്കെതിരായ വികാരം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുകയാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന് ഇക്കാര്യത്തില്‍ എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. എങ്കിലും ചില സംശയങ്ങള്‍ ചോദിക്കാതെ വയ്യ. ഒരു ചോദ്യത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉത്തരം പറയണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

കൃത്യമായ മറുപടി

കൃത്യമായ മറുപടി

കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും എല്ലാവിധ പിന്തുണയും കോണ്‍ഗ്രസ് നല്‍കുന്നു. 20 സൈനികര്‍ കൊല്ലപ്പെട്ട സംഭവം നിസാരമല്ല. എങ്കിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് കൃത്യമായ മറുപടി നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കണമെന്നും സുര്‍ജേവാല പറഞ്ഞു.

Recommended Video

cmsvideo
Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam
എന്ത് പദ്ധതി

എന്ത് പദ്ധതി

സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തിലും ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്ത് പദ്ധതിയാണ് പ്രധാനമന്ത്രിക്കുള്ളത് എന്ന് സുര്‍ജേവാല ചോദിച്ചു. രാജ്യത്തിന്റെ സുരക്ഷയും അഭിമാനവും എല്ലാ പൗരന്‍മാരുടെയും ഹൃദയത്തിലുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രധാന ചോദ്യം

കോണ്‍ഗ്രസിന്റെ പ്രധാന ചോദ്യം

ഇന്ത്യന്‍ ഭൂമിയില്‍ കയറിയില്ലെന്ന് ചൈന പറയുന്നു. ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയില്ലെന്ന് പ്രധാനമന്ത്രി മോദിയും പറയുന്നു. പിന്നെ എങ്ങനെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. എങ്ങനെയാണ് ഈ മരണം സംഭവിച്ചത്. ആരുടെ ഭൂമിയില്‍ വച്ചാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇതാണ് പ്രധാന ചോദ്യമെന്നും സുര്‍ജേവാല ചോദിച്ചു.

കേന്ദ്രം നിഷേധിക്കുമോ

കേന്ദ്രം നിഷേധിക്കുമോ

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈന ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ്. ഗല്‍വാന്‍ താഴ്‌വര ചൈനയുടെതാണെന്നും അവര്‍ ഇപ്പോഴും അവകാശപ്പെടുന്നു. ചൈനയുടെ ഈ വാദത്തിന് കേന്ദ്രസര്‍ക്കാര്‍ എന്തു മറുപടിയാണ് നല്‍കുക. ചൈനീസ് വാദം കേന്ദ്രം നിഷേധിക്കുമോ എന്നും സുര്‍ജേവാല ചോദിച്ചു.

സൈനികര്‍ എന്താണ് ചര്‍ച്ച ചെയ്തത്

സൈനികര്‍ എന്താണ് ചര്‍ച്ച ചെയ്തത്

മെയ് അഞ്ചിനും ജൂണ്‍ ആറിനുമിടയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാന്റര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നോ. എന്ത് വിഷയത്തിലാണ് ഇരുവിഭാഗവും ചര്‍ച്ച നടത്തിയതെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. ചൈനീസ് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

English summary
Indian Soldiers killed on whose land? Congress Seeks Answers from Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X