• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവള്‍ പാകിസ്ഥാനിയെ തേടി പോയതല്ലേ.. അങ്ങനെ വേണം, അനുഭവിക്കട്ടെ'; സാനിയ മിര്‍സക്ക് നേരെ സൈബര്‍ ആക്രമണം

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സാനിയ മിര്‍സക്ക് നേരെ സൈബര്‍ ആക്രമണം. ഇന്ത്യക്കാരിയായ സാനിയ മിര്‍സ, പാകിസ്ഥാനില്‍ നിന്നുള്ളയാളെ വിവാഹം കഴിച്ചതിനെ കുറ്റപ്പെടുത്തിയാണ് കമന്റുകള്‍ ഏറെയും.

സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസമായി സജീവമായി നിലനില്‍ക്കുന്നുണ്ട്. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ലെങ്കിലും മാലിക്കുമായി അടുത്തവൃത്തങ്ങള്‍ ഇരുവരുടേയും വിവാഹമോചനം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

1

ഇതിന് പിന്നാലെയാണ് സാനിയ മിര്‍സയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപം രൂക്ഷമായത്. ഇരുവരുടേയും വിവാഹ മോചന വാര്‍ത്തകളുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്ക് താഴെയാണ് പലരും വിദ്വേഷ കമന്റുകളുമായി എത്തുന്നത്. പാകിസ്ഥാനിയെ തേടി പോയ അവളുടെ കാര്യം നമ്മള്‍ എന്തിന് ചര്‍ച്ച ചെയ്യണം? എന്നാണ് പലരും ചോദിക്കുന്നത്. സാനിയ-മാലിക് വിവാഹ സമയത്ത് തന്നെ ചിലയാളുകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രംവിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രം

2

ഇന്ത്യക്കാരി, പാകിസ്ഥാനിയെ വിവാഹം കഴിച്ചതിലായിരുന്നു ചിലര്‍ക്ക് 'പ്രതിഷേധം'. ഇത് വീണ്ടും ആവര്‍ത്തിക്കുന്നതാണ് ഇരുവരുടേയും വിവാഹ മോചന വാര്‍ത്തകള്‍ക്ക് വരുന്ന കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതുകൊണ്ടാണ് ഇന്ത്യന്‍ ഭര്‍ത്താക്കന്‍മാര്‍ ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താക്കന്‍മാരാകുന്നത് എന്നാണ് ഒരാളുടെ ട്വീറ്റ്. സാനിയയ്ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കരുത് എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.

വിചാരിക്കാതെ പണം വന്ന് ചേരും, പോരാത്തതിന് പുതിയ വീടും വാഹനവും...; ഈ രാശിക്കാരുടെ ശുക്രനുദിച്ചുവിചാരിക്കാതെ പണം വന്ന് ചേരും, പോരാത്തതിന് പുതിയ വീടും വാഹനവും...; ഈ രാശിക്കാരുടെ ശുക്രനുദിച്ചു

3

പാകിസ്ഥാന്‍കാരെ വിശ്വസിക്കരുത് എന്ന് എത്ര തവണ സാനിയയോട് പറഞ്ഞതാണ്, ഇപ്പോള്‍ മനസിലായില്ലേ എന്നാണ് മറ്റൊരാള്‍ പറയുന്നത്. അതേസമയം ചില നിയമതടസങ്ങള്‍ നീങ്ങിയാല്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലികും ഔദ്യോഗികമായി വേര്‍പിരിയല്‍ പ്രഖ്യാപിക്കും എന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2010ലായിരുന്നു ഇരുവരുടേയും വിവാഹം.

ഷൂട്ടിംഗിന് പോകുന്നതിനിടെ റോഡില്‍ അപകടം, ബ്ലോക്ക്, ജാഥ... ലെന ചെയ്തത് കണ്ടോ; രക്ഷകരായി ലോറിക്കാരുംഷൂട്ടിംഗിന് പോകുന്നതിനിടെ റോഡില്‍ അപകടം, ബ്ലോക്ക്, ജാഥ... ലെന ചെയ്തത് കണ്ടോ; രക്ഷകരായി ലോറിക്കാരും

4

2018 ല്‍ ഇവര്‍ക്ക് ഒരു ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന കുഞ്ഞും പിറന്നിരുന്നു. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തിയ സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ മുന്‍നിരക്കാരിലൊരാളാണ്. വിമന്‍സ് ടെന്നീസ് അസോസിയേഷന്‍ റാങ്കിങ്ങില്‍ അമ്പതിനുള്ളിലെത്തിയ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടവും സാനിയ മിര്‍സയുടെ പേരിലാണ്. വിവാഹശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസിച്ചിരുന്നത്.

5

ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി എന്നിവരെ പോലെ ലോക ടെന്നീസില്‍ ഇന്ത്യയുടെ മുഖമായിരുന്നു സാനിയ മിര്‍സ. ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും മികച്ച വിജയങ്ങള്‍ നേടിയ സാനിയ മിര്‍സയുടെ പാത പിന്തുടര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ ടെന്നീസ് കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുന്നതായി സാനിയ മിര്‍സ പ്രഖ്യാപിച്ചത്.

English summary
Indian tennis star sania mirza faces huge cuber abuse after divorce news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X