കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: അനന്ത്‌നാഗില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷ സേനയുടെ വെടിയേറ്റ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. അമര്‍നാഥ് യാത്രയുടെ പ്രധാന റൂട്ടായ പഹല്‍ഗാമില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ഈ റൂട്ടില്‍ ഉണ്ടായേക്കാവുന്ന ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ ഇന്നത്തെ ഏറ്റുമുട്ടല്‍ വന്‍ വിജയമാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് വെടിയേറ്റ് മരിച്ച മൂന്ന് ഭീകരരില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരില്‍ ഒരാളാണെന്ന് പോലീസ് പറഞ്ഞു.

india

പഹല്‍ഗാമിലെ ഒരു വനത്തില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തില്‍, സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു, ഒളിച്ചിരിക്കുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ ഒരു ഏറ്റുമുട്ടലായി മാറിയതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 30 മുതല്‍ ആരംഭിക്കാനിരിക്കുന്ന അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പുകളിലൊന്നാണ് ദക്ഷിണ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാം.

English summary
Indian Troops kill three militants in Jammu and Kashmir's Pahalgam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X