കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്; റിപ്പോര്‍ട്ട്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് പാകിസ്താനുമാണ്. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്‌ഐപിആര്‍ഐ) പുറത്ത് വിട്ട കണക്കുകളിലാണ് ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമെന്ന് കണ്ടെത്തിയത്.

2004 മുതല്‍ 2008 വരെയും 2009 മുതല്‍ 2013 വരെയും ഇന്ത്യ ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ അളവില്‍ 111 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. ലോകത്താകമാനം ഇറക്കുമതി ചെയ്യപ്പെട്ട ആയുധങ്ങളുടെ അളവില്‍ ഏഴ് ശതമാനം മുതല്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി.

Indian Army

റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏററവും അധികം ആയുധങ്ങള്‍ ഇറുക്കുമതി ചെയ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 75 ശതമാനത്തോളവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യപ്പെട്ടത്.രണ്ടാം സ്ഥാനത്ത് യുഎസാണ്. അമേരിയ്ക്കയില്‍ നിന്ന് ഏഴ് ശതമാനത്തോളം ആയുധങ്ങളാണ് ഇന്ത്യ ഇറുക്കുമതി ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2010ലാണ് ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമെന്ന പേര് ഇന്ത്യ സ്വന്തമാക്കിയത്. അമേരിയ്ക്ക, റഷ്യ, ജര്‍മ്മനി, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഏറ്റവും അധികം ആയുധങ്ങള്‍ വിതരണം ചെയ്യുന്നത്.

English summary
India's arms imports almost three times of China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X