Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗള്‍യാന്‍;പുതിയ ഭ്രമണപഥത്തില്‍ എത്തിയില്ല

ദില്ലി: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ യശ്ശസുയര്‍ത്തിയ പ്രഥമ ചൊവ്വാ ദൗത്യ പേടകം മംഗള്‍യാനെ പുതിയ ഭ്രമണപഥത്തിലെത്തിയ്ക്കാനുള്ള നീക്കം പാളി. ഒരു ലക്ഷം കിലോമീറ്റര്‍ ഉയരത്തിലേയ്ക്ക് ഉപഗ്രഹത്തെ ഉയര്‍ത്താനുള്ള ശ്രമമാണ് പരാജപ്പെട്ടത്. 450 കോടി രൂപയാണ് ഇന്ത്യ മംഗള്‍യാന് വേണ്ടി ചെലവഴിച്ചത്. ഭ്രമണപഥത്തിലേയ്ക്ക് മംഗള്‍യാനെ ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് ഐസ്ആര്‍ഒ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ശ്രമം നവംബര്‍ 15 ന് വീണ്ടും നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഒരു ലക്ഷം കിലോമീറ്റര്‍ അകലെയെത്തിയ്ക്കുക എന്ന നാലാം ഘട്ടമാണ് ഐഎസആര്‍ഒയ്ക്ക് ദുഷ്‌കരമായി തീര്‍ന്നിരിയ്ക്കുന്നത്. ശ്രമം 25 ശതമാനം പരാജയപ്പെട്ടതായാണ് വിവരം. ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരമാണ് ഉപഗ്രഹത്തിന്റേത്.

Mangalyan

ആദ്യഘട്ടത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് 273 കിലോമീറ്ററും അകലെ 28,000 കിലോമീറ്ററും വരുന്ന ഭ്രമണ പഥത്തിലാണ് ഉപഗ്രഹത്തെ ഉയര്‍ത്തിയത്. രണ്ടാം ഘട്ടത്തില്‍ 40,000 കിലോമീറ്റര്‍, മൂന്നാം ഘട്ടത്തില്‍ 72,000 കിലോമീറ്റര്‍ ഭ്രമണപഥത്തിലും എത്തിച്ചിരുന്നു. ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നവംബര്‍ 15 നും നവംബര്‍ 30 നും നടത്തുമെന്നും പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിയ്ക്കുമെന്നും ഐഎസ്ആര്‍ഒയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+