കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാറ്റ് ആന്‍ഡ് വിറ്റ്നി ചതിച്ചു: ഇന്‍ഡിഗോ റദ്ദാക്കിയത് 84 സര്‍വ്വീസുകള്‍, എന്‍ജിന്‍ തകരാര്‍!!!

84 13 എ 320 നിയോ വിമാനങ്ങളാണ് കമ്പനി ഇതോടെ റദ്ദാക്കിയിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ഇന്‍ഡിയോ എയര്‍ലൈന്‍സ് 84 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ദി പ്രാറ്റ് ആന്‍ഡ് വിറ്റ്നി എന്‍ജിന്‍ തകരാറുകളെ തുടര്‍ന്നാണ് കമ്പനിയുടെ നീക്കം. സര്‍വ്വീസ് നടത്തിയിരുന്ന 13 എ 320 നിയോ വിമാനങ്ങളാണ് കമ്പനി ഇതോടെ റദ്ദാക്കിയിട്ടുള്ളത്. എന്‍ജിന്‍ തകരാറുകള്‍ പതിവായതോടെ കഴിഞ്ഞ ആഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഡിജിസിഎ ഉദ്യോഗസ്ഥരും എന്‍ജിന്‍ നിര്‍മാണ കമ്പനി എക്സിക്യൂട്ടീവുകളും എയര്‍ബസ്, ഇന്‍ഡിഗോ, ഗോഎയര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിളിച്ച യോഗത്തിന് ശേഷമാണ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കുന്നതിനുള്ള തീരുമാനമുണ്ടാകുന്നത്.

indigo-14

യൂണൈറ്റഡ് ടെക്നോളജീസിന്‍റെ ഉടമസ്ഥതയിലുള്ള പ്രാറ്റ് ആന്‍ഡ് വിറ്റ്നി നിര്‍മിച്ച എന്‍ജിനുകള്‍ കാരണം ഇന്‍ഡിയോ എയര്‍ലൈന്‍സ്, എതിരാളിയായ ഗോ എയര്‍ എന്നീ കമ്പനികളുടെ സര്‍വീസുകള്‍ വൈകുന്നത് പതിവ് സംഭവങ്ങളായതോടെയാണ് വിമാനങ്ങള്‍ റദ്ദാക്കാമെന്ന തീരുമാനത്തിലെത്തുന്നത്. ഇന്‍റര്‍ ഗ്ലോബ് ഏവിയേഷന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിയോയ്ക്ക് പ്രതിദിനം നൂറ് സര്‍വ്വീസുകളാണുള്ളത്.

English summary
The Pratt & Whitney (P&W) engine issue has forced commercial airline IndiGo to cancel a whopping 84 flights and ground 13 A320 Neo planes. Last week, aviation regulator Directorate General of Civil Aviation (DGCA) had expressed concern over grounding of A320 Neo aircraft of IndiGo and GoAir due to engine-related issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X