പനി, ചുമ; രോഗലക്ഷണത്തിന് കാരണം കൊവിഡല്ല, എച്ച്3എന്‍2 വൈറസാണെന്ന് ഐസിഎംആര്‍

ദില്ലി: കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പുതിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കൊവിഡ് മഹാമാരി ഇന്ത്യയില്‍ കെട്ടടങ്ങുന്നതിന് പിന്നാലെയാണ് ഇന്‍ഫുലുവന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ഇന്‍ഫുലവന്‍സ വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഒട്ടേറെ പേര്‍ക്കാണ് ഇതിനോടകം രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫ്‌ലുവന്‍സ എ സബ്‌ടൈപ്പ് എച്ച്3എന്‍2 വൈറസാണ് ഇതിന് കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) അറിയിച്ചു.
ഈ വൈറസ് മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആശുപത്രിവാസത്തിന് കാരണമാകുന്നു. കഴിഞ്ഞ രണ്ട്-മൂന്ന് മാസങ്ങളായി ഇത് ഇന്ത്യയിലുടനീളം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കടുത്ത ചുമയോട് കൂടെയുള്ള പനിയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പല കേസുകളിലും രോഗികള്‍ക്കും ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ട്.
രോഗം ബാധിച്ചവര്‍ക്ക് സുഖം പ്രാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷവും രോഗലക്ഷണങ്ങള്‍ വളരെ കാലം നീണ്ടു നില്‍ക്കുന്നുണ്ടെന്ന് സിദ്ദ് ആശുപത്രിയിലെ ഡോ അനുരാഗ് മല്‍ഹോത്ര പറയുന്നു. മറ്റ് ഇന്‍ഫ്‌ലുവന്‍സ ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എന്‍2 വൈറസ് കൂടുതല്‍ ആശുപത്രിവാസത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, ഇന്‍ഫ്‌ലുവന്‍സയുടെ പുതിയ വിഭാഗം ജീവന് ഭീഷണിയല്ലെന്ന് ക്ലിനിക്കല്‍ ട്രയല്‍ സ്‌പെഷ്യലിസ്റ്റ് ഡോ അനിതാ രമേഷ് പറയുന്നു.
'ഇത് ജീവന് ഭീഷണിയല്ല, പക്ഷേ ഞങ്ങള്‍ ചികിത്സിക്കുന്ന ചില രോഗികള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ചില രോഗലക്ഷണങ്ങള്‍ കൊവിഡിന് സമാനമാണ്. ഇവരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. വൈറസ് ബാധയില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ആളുകള്‍ പിന്തുടരേണ്ട കാര്യങ്ങളുടെയും ചെയ്യരുതാത്ത കാര്യങ്ങളുടെയും ഒരു പട്ടിക ഐ സി എം ആര്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, വര്‍ദ്ധിച്ചുവരുന്ന ചുമ, പനി എന്നീ കേസുകള്‍ക്ക് വിവേചനരഹിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക്കുകള്‍ നല്‍കാതെ രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രമേ നിര്‍ദ്ദേശിക്കാവൂ എന്നും അസോസിയേഷന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് അസിത്രോമൈസിന്‍, ഐവര്‍മെക്റ്റിന്‍ എന്നിവയുടെ വ്യാപകമായ ഉപയോഗം ഞങ്ങള്‍ ഇതിനകം കണ്ടിട്ടുണ്ട്. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നതിന് മുമ്പ് അണുബാധ ബാക്ടീരിയയാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കേണ്ടത് ആവശ്യമാണെന്നും ഐ എം എ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications