കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്ഷ കുറയും; ചെന്നൈ ടെക്കിയെ കൊന്ന പ്രതിക്ക് മാനസിക രോഗമെന്ന് പോലീസ്

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക രോഗമാണെന്ന് പോലീസിന്റെ കണ്ടെത്തല്‍ പ്രതിക്ക് ലഭിക്കേണ്ട ശിക്ഷ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിരുനെല്‍വേലി സ്വദേശിയായ രാം കുമാറിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മാനസികാവസ്ഥ ശരിയല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം, പ്രതിക്ക് കൊലക്കയര്‍ വാങ്ങി നല്‍കണമെന്ന് സ്വാതിയുടെ ബന്ധുക്കള്‍ പോലീസിനോട് അഭ്യര്‍ഥിച്ചു. ഞായറാഴ്ച വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് സ്വാതിയുടെ ബന്ധുക്കള്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അഭ്യര്‍ഥിച്ചത്. പ്രതിയെ പിടികൂടിയതിന് അവര്‍ പോലീസിന് നന്ദി പ്രകടിപ്പിച്ചു. പ്രതിയുടെ ശിക്ഷ ഒരു തരത്തിലും ഇളവു നല്‍കരുതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

swathi-2

താന്‍ അപകടത്തിലാണെന്ന് സ്വാതിക്ക് ബോധ്യമുണ്ടായിരുന്നതായി സ്വാതിയുടെ ഒരു ബന്ധു പറഞ്ഞു. ഒരാള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് സ്വാതി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്‍ഫോസിസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് സ്വാതി നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ സ്വാതി കൊല്ലപ്പെടുന്നത്.

സ്വാതിക്കടുത്തെത്തിയ പ്രതി കൈയ്യില്‍ കരുതിയ ആയുധം കൊണ്ട് യുവതിയെ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട രാം കുമാറിനെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് സ്വാതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. പോലീസ് പിടിയിലാകുമെന്നുറപ്പോയപ്പോള്‍ ആ്ത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
Infosys techie Swathi murder: cops say accused mentally unstable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X