Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും അന്തര്‍വാഹിനി അപകടം;രണ്ട് പേരെ കാണാനില്ല

മുംബൈ:രാജ്യത്തെ ഞെട്ടിച്ച് മുംബൈയില്‍ വീണ്ടും അന്തര്‍വാഹിനി അപകടം. റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരത്‌നയാണ് അപകടത്തില്‍ പെട്ടത്.

രണ്ട് ഓഫീസര്‍ മാരെ കാണാതായിട്ടുണ്ട്. അഞ്ച് നാവിക സേന ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

INS Sindhuratna

രാവിലെ പതിവ് പിരശീലനത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാറ്ററി കമ്പാര്‍ട്ട്‌മെന്റുകളില്‍ ചോര്‍ച്ചയുണ്ടായതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പുകശ്വസിച്ചതിനെ തുടര്‍ന്ന് അഞ്ച് നാവികര്‍ ബോധം കെട്ട് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ നാവികസേന ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യന്‍ നാവിക സേന ചരിത്രത്തിലെ പത്താമത്തെ അപകടമാണിത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ അപകടവും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സിന്ധുരക്ഷക് അപകടത്തില്‍ പെട്ട് 18 നാവികരാണ് കൊല്ലപ്പെട്ടത്.

പിന്നീട് ഐഎന്‍എസ് ഐരാവത്, ഐഎന്‍എസ് ബെത്വ, ഐഎന്‍എസ് കൊങ്കണ്‍ എന്നിവയും ചെറിയ ചെറിയ അപകടങ്ങളില്‍ പെട്ടിരുന്നു. സിന്ധുരത്‌നയിലെ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാവിക സേന ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+