കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ്; വാട്‌സ് ആപ്, യു ട്യൂബ് തുടങ്ങിവയ്ക്ക് അധികതുക വരുന്നു?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വാട്‌സ് ആപ്, യു ട്യൂബ്, യൂബര്‍ പോലെ ജനപ്രിയ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് അധിക തുക ഈടാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യത്തിനെതിരെ പ്രതിഷേധം. കമ്പനികളുടെ ആവശ്യത്തിന്‍മേര്‍ പൊതുജനാഭിപ്രായം തേടിയ ട്രായ്ക്ക് ഒട്ടേറെ പ്രതിഷേധ മെയിലുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

ജനപ്രിയ ആപ്പുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ തങ്ങള്‍ക്ക് വന്‍ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കമ്പനികള്‍ പരാതി പറയുന്നു. ഇത്തരം ആപ്പുകളുടെ അമിത തങ്ങളുടെ ശൃംഖലയില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ഇതിനായി വരുന്ന അധിക തുക ഉപഭോക്താക്കള്‍ നല്‍കണമെന്നാണ് കമ്പനികളുടെ ആവശ്യം.

whatsapp

എന്നാല്‍, വാട്‌സ് ആപ് അടക്കുള്ള ആപ്പുകളില്‍ കോളിങ് സൗകര്യം നിലവില്‍ വന്നതോടെ ടെലികോം കമ്പനികള്‍ക്ക് വന്ന നഷ്ടം നികത്താനാണ് നീക്കമെന്നും പറയപ്പെടുന്നു. ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് തങ്ങളുടെ ലാഭത്തില്‍ കുറവുവരാതിരിക്കാനുള്ള കമ്പനികളുടെ നീക്കത്തിനാണ് ട്രായ് അനുകൂല നിലപാടെടുക്കന്നതെന്നും ആക്ഷേപമുണ്ട്.

ഭാവിയില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയ്ക്കും അമിത നിരക്ക് ഈടാക്കാന്‍ തുടങ്ങിയാല്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് അപ്രാപ്യമാകുമെന്നും വിമര്‍ശനമുണ്ട്. കൂടാതെ, ഇന്റര്‍നെറ്റിനെ സൗജന്യ പ്ലാറ്റ്‌ഫോമായി ഉപയോഗപ്പെടുത്തുന്ന സ്റ്റാര്‍ട് അപ് സംരഭങ്ങള്‍ക്കും ടെലികോം കമ്പനികളുടെ നീക്കം തിരിച്ചടിയാകും.

English summary
Internet; telecom companies charge more for YouTube, WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X