Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലെന്ന് നടി പ്രിയങ്ക ചോപ്ര

മുംബൈ: രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും ഉണ്ടെന്ന പ്രശസ്ത നടന്‍ ആമിര്‍ ഖാന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഒട്ടേറെ പേര്‍ രംഗത്തുവന്നിരുന്നു. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ആമിറിനെതിരെ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍, ഇതിനിടയില്‍ ഹൃത്വിക് റോഷന്‍ ആമിറിനെ അനുകൂലിക്കുകയാണ് ചെയ്തത്. ഹൃത്വിക് റോഷനു പിന്നാലെ ബോളിവുഡിലെ താരറാണി പ്രിയങ്ക ചോപ്രയും ആമിറിന്റെ പ്രസ്താവനയെ പിന്തുണച്ചെത്തി.

ഇന്ത്യയില്‍ ഇപ്പോള്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലെന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്. സ്വന്തമായ അഭിപ്രായം നടത്തുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. സ്വന്തമായ അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും താരം പറഞ്ഞു.

അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല

അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല

ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഇപ്പോള്‍ അഭിപ്രായം പ്രകടനം നടത്താന്‍ സ്വാതന്ത്ര്യമില്ലാതായിരിക്കും. അഭിപ്രായം പറയാന്‍ പലരും ഭയക്കുന്നുവെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.

അടിച്ചമര്‍ത്തുന്ന രീതി

അടിച്ചമര്‍ത്തുന്ന രീതി

ഒരു വ്യക്തി സ്വന്തമായ അഭിപ്രായം നടത്തിയാല്‍ അവരെ രാജ്യദ്രോഹികളായി കാണുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്ന രീതിയാണ് ഇപ്പോള്‍
കണ്ടുവരുന്നതെന്നും പ്രിയങ്ക പറയുന്നു.

എല്ലാവര്‍ക്കും അവകാശമുണ്ട്

എല്ലാവര്‍ക്കും അവകാശമുണ്ട്

എല്ലാവര്‍ക്കും സ്വന്തമായ അഭിപ്രായ പ്രകടനം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. മഹാന്മാര്‍ പണ്ട് ജീവത്യാഗം ചെയ്ത് നേടി തന്നതാണ് സ്വാതന്ത്ര്യമെന്നും താരം വ്യക്തമാക്കി.

ആമിറിന്റെ പ്രസ്താവനയെക്കുറിച്ച്

ആമിറിന്റെ പ്രസ്താവനയെക്കുറിച്ച്

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ ആമിര്‍ ഖാനും ഷാരൂഖ് ഖാനും ഇതിനോടകം ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടു. അവര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് പ്രിയങ്ക ചോദിക്കുന്നു. ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായമാണതെന്നും താരം വ്യക്തമാക്കി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+