ഒളിംപിക്സ്; ഇന്ത്യയെ പുറത്താക്കാന്‍ സാധ്യത
ലോസന്ന: ഇന്ത്യന്‍ ഒളിംപ്ക്‌സ് അസോസിസിയേഷനെ ഒളിംപിക്‌സില്‍ നിന്ന് പുറത്താക്കാന്‍ സാധ്യത. ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാച് ആണ് ഇക്കാര്യം പറഞ്ഞത്. ഒരു വാര്‍ത്താ എജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനില്‍ ഇപ്പോഴും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത് അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒളിംപിക്‌സ് അസോസിയേഷനിലെ ഭരണം നല്ല രീതിയ്ക്കല്ല നടക്കുന്നതെന്നും ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിയ്ക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഒളിംപിക്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടയുള്ള നടപടികളിളെപ്പറ്റി കമ്മിറ്റി ചിന്തിയ്ക്കുന്നത്.
40 വര്‍ഷത്തോളം ദക്ഷിണാഫ്രിക്കയെ ഒളിംപിക്‌സില്‍ നിന്ന് പുറത്താക്കിയത് പോലുള്ള അവസ്ഥയായാകും ഇന്ത്യയ്ക്കും സംഭവിയ്ക്കുക. ഡിസംബര്‍ 8 ഞായറാഴ്ച ഇന്ത്യയുമായി ഒളിംപിക്‌സ് കമ്മിറ്റി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ഒളിംപിക്‌സ് അസോസിയേഷന്റെ അംഗീകാരം നിര്‍ത്തലാക്കിയാല്‍ അസോസിയേഷന് കീഴില്‍ കായിക താരങ്ങള്‍ക്ക് ഒളിംപിക്‌സിന് മത്സരിയ്ക്കാന്‍ പറ്റില്ല. ഒളിംപിക്‌സ് ഫഌഗിന് കീഴില്‍ സ്വന്തം നിലയില്‍ മാത്രമേ മത്സരിയ്ക്കാനാവൂ.
2010 കോമണ്‍വെല്‍ത്ത് അഴിമതികേസുമായി ബന്ധപ്പെട്ട് ഒലിംപിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭനോട്ട് പത്ത് മാസത്തോളം ജയിലില്‍ കളഴിഞ്ഞതാണ് ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ കമ്മിറ്റിയെ ചൊടിപ്പിച്ചത്. അഴിമതി രഹിത ഭരണം ഐഒസി മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ കുവൈത്ത്, പനാമ തുടങ്ങിയ രാജ്യങ്ങളെ ഐഒസി സസ്‌പെന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications