കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനാമ ടാങ്കറില്‍ നിന്ന് പിടികൂടിയ 9 ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഇറാന്‍ മോചിപ്പിച്ചു

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജൂലൈ 14 ന് പനാമ ടാങ്കറില്‍ നിന്ന് പിടികൂടിയ ഒമ്പത് ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഇറാന്‍ മോചിപ്പിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ സര്‍ക്കാരും ബ്രിട്ടനും അമേരിക്കയും തമ്മില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇന്ധന കള്ളക്കടത്ത് നടത്തിയതെന്നാരോപിച്ച് എംടി റിയ എന്ന പേരിലുള്ള കപ്പല്‍ ഇറാന്‍ കസ്റ്റഡിയിലെടുത്തത്. ഇറാനിലെ ലാറക് ദ്വീപിന് തെക്ക് ഭാഗത്ത് നിന്നും പിടിച്ചെടുക്കുമ്പോള്‍ 12 ഇന്ത്യന്‍ ക്രൂ അംഗങ്ങള്‍ കപ്പലിലുണ്ടായിരുന്നു.

<br>പരസ്യമായി മാപ്പ് പറയണം: സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ കാനത്തിന് രൂക്ഷ വിമര്‍ശനം
പരസ്യമായി മാപ്പ് പറയണം: സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ കാനത്തിന് രൂക്ഷ വിമര്‍ശനം

ഇപ്പോള്‍ മോചിപ്പിച്ചവരെ കൂടാതെ 21 ഇന്ത്യക്കാരെ ഇറാന്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ എംടി റിയയില്‍ നിന്നുള്ള മൂന്ന് പേരും ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപെറോയില്‍ നിന്നുള്ള 18 പേരും ഉള്‍പ്പെടുന്നു. എംടി റിയ ഒരു ദശലക്ഷം ലിറ്റര്‍ ഇന്ധനം കടത്തുകയായിരുന്നുവെന്ന് ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. പേര്‍ഷ്യന്‍ ഗള്‍ഫിലെ ലാര്‍ക്ക് ദ്വീപില്‍ ഒരു ദശലക്ഷം ലിറ്റര്‍ ഇന്ധനം കടത്തുന്ന വിദേശ കപ്പല്‍ പിടിച്ചെടുത്തതായി പുറത്തു വിട്ട പ്രസ്താവനയില്‍ അവര്‍ പറയുന്നു.

persiangulftensionsthnak-1

ജൂലൈ 14 നാണ് എംടി റിയ ഇറാനിയന്‍ പ്രദേശത്തെ കടലില്‍ നിന്ന് അപ്രത്യക്ഷമായത്. ഹോര്‍മുസ് കടലിടുക്കില്‍ ട്രാന്‍സ്‌പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്തപ്പോള്‍ കപ്പല്‍ അപ്രത്യക്ഷമായി. 'അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍' ലംഘിച്ചുവെന്നാരോപിച്ച് സ്റ്റെന ഇംപെറോയെയും അതിന്റെ 23 ജോലിക്കാരെയും തെക്കന്‍ തുറമുഖമായ ബന്ദര്‍ അബ്ബാസില്‍ തടവിലാക്കി. 18 ഇന്ത്യക്കാര്‍ക്ക് പുറമെ മൂന്ന് റഷ്യക്കാരും ഒരു ലാറ്റ്വിയനും ഒരു ഫിലിപ്പിനോയും കപ്പലിലുണ്ട്. ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സ്റ്റെന ഇംപെറോ ക്രൂവുമായി ബന്ധപ്പെടാന്‍ അനുവാദം ലഭിച്ചതായി ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യന്‍ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ഇയാളുടെ നേരത്തെ മോചനത്തിനായി ശ്രമം തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. തിങ്കളാഴ്ച ഇറാന്‍ പുറത്തിറക്കിയ കപ്പലിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ ജോലിക്കാര്‍ ഒരു മേശയ്ക്കു ചുറ്റും ഇരിക്കുന്നതും ചാറ്റുചെയ്യുന്നതും പുഞ്ചിരിക്കുന്നതുമൊക്കെ കാണാം. രണ്ട് അംഗങ്ങള്‍ കപ്പലിന്റെ അടുക്കളയില്‍ പാചകം ചെയ്യുന്നതും ചിത്രത്തിലുണ്ട്.

അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഇറാനിയന്‍ എണ്ണ സിറിയയിലേക്ക് കൊണ്ടുപോയി എന്നാരോപിച്ച് ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവച്ച ഗ്രേസ് 1 എന്ന ഇറാനിയന്‍ കപ്പലായ സ്റ്റെന ഇംപീറോ മാറ്റാന്‍ തയ്യാറാണെന്ന് ഇറാന്‍ സൂചന നല്‍കി. റേഡിയോ ട്രാന്‍സ്മിറ്റര്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിനുമുമ്പ് സ്റ്റെന ഇംപെറോ പെട്ടെന്ന് ഇറാനിലേക്ക് യു-ടേണ്‍ നടത്തിയെന്നും പിന്നീട് ഇരുട്ടിലായെന്നും ഇന്നലെ വെളിപ്പെടുത്തിയതോടെയാണ് തടവുകാരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോഴാണ് ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് സ്റ്റെന ഇംപെറോയില്‍ കയറിയത്.

English summary
Iran frees nine Indian crew members from seized Panama-flagged tanker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X