ഇതിഹാസ സമര നായിക ഇറോം ശര്‍മിളയ്ക്ക് ദയനീയ തോല്‍വി..!! മത്സരിച്ചത് സിപിഎം പിന്തുണയോടെ..!
ഇംഫാല്‍: ഐതിഹാസിക സമരനായിക ഇറോം ശര്‍മിളയ്ക്ക് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി. മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രോം ഇബോബി സിംഗിനെതിരെയാണ് ഇറോം ശര്‍മിള മല്‍സിച്ചിരുന്നത്. സിപിഎം പിന്തുണയോടെ മത്സരിച്ച ഇറോമിന് നൂറ് വോട്ടുകൾ പോലും നേടാനായിട്ടില്ല.

പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ചാനു ശര്‍മിളയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഇത്തവണത്തേത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെയാണ് ഇറോം ശര്‍മിള മത്സരിച്ചത്.

മണിപ്പൂരിന്റെ ഉരുക്കുവനിത കഴിഞ്ഞ വര്‍ഷമാണ് 16 വര്‍ഷം നീണ്ടുനിന്ന തന്റെ ഐതിഹാസിക നിരാഹാര സമരം അവസാനിപ്പിച്ചത്. സംസ്ഥാനത്ത് സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന കിരാത നിയമമായ അഫ്‌സ്പ റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.

2002ല്‍ അസം റൈഫിള്‍സ് ഇംഫാലില്‍ പത്ത് പേരെ വെടിവെച്ച് കൊന്നതിന് പിന്നാലെയാണ് ഇറോം ശര്‍മ്മിള അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയത്. സമരം തുടങ്ങി മൂന്നാം നാള്‍ ഇറോം അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് പലതവണ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

2014ല്‍തന്നെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാവശ്യപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇറോമിനെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ അന്ന് മത്സരിക്കാന്‍ തയ്യാറായില്ല. ജയിലില്‍ ആയതിന് ശേഷമുള്ള ഒരു തിരഞ്ഞെടുപ്പിലും അവര്‍ക്ക് വോട്ടു ചെയ്യാനും സാധിച്ചിട്ടില്ല.












Click it and Unblock the Notifications