കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗായത്ത് എംഎൽഎമാരെ ചാക്കിടാൻ ബിജെപി; കോൺഗ്രസിലെ ലിംഗായത്ത് എംഎൽമാരുമായി ചർച്ചയ്ക്കൊരുങ്ങുന്നു...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസിനെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ കോൺഗ്രസ് ലിംഗായത്ത് എംഎൽഎമാരുമായി ചർച്ച ചെയ്യാൻ ബിജെപി ഒരുങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. 2008 ൽ യെദ്യൂരപ്പയെ അധികാരത്തിലെത്തിച്ച് ദക്ഷിണേന്ത്യയിൽ ബിജെപിയെ വാഴിച്ച മാന്ത്രിക ശക്തിയാണ് കർണാടകയിൽ ലിംഗായത്ത്.

ഈ സത്യം തിരിച്ചറിഞ്ഞാണ് ബിജെപിയുടെ ലിംഗായത്ത് വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കാൻ കോൺഗ്രസും സിദ്ധരാമയ്യയയും ശ്രമിച്ചത്. ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം ബിജെപി നേതൃത്വത്തെ ആദ്യം അമ്പരപ്പിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ചാണക്യൻ അമിത് ഷാ കർണാടകയിലെ ലിംഗായത്ത് മഠങ്ങളിൽ കയറി ഇറങ്ങി ചോദിച്ചത് പ്രതിയേക മത പദവി വേണോ ലിംഗായത്ത് മുഖ്യമന്ത്രി വേണോ എന്നായിരുന്നു.

BJP

Recommended Video

cmsvideo
Karnataka Verdict 2018 : കർണാടകയിൽ നടക്കുന്ന രാഷ്ട്രീയക്കളികൾ | Oneindia Malayalam

സമുദായത്തെ ഭിന്നിപ്പിക്കാനുള്ള സിദ്ധരാമയ്യയുടെ തന്ത്രത്തിനുള്ള മറുപടിയാണ് ജനവിധിയെന്ന് ബിജെപി നേതാവ് ശോഭാ കരന്തലജെ എംപി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 7 ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തിന് 100ലധികം മണ്ഡലങ്ങളിൽ നിർണായക സ്വാധീന ശക്തിയുണ്ട്. ഉത്തര കർണാടക തൂത്ത് വാരിയത് ലിംഗായത്തുകളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണെന്ന് ഉറപ്പാണ്.

English summary
IS BJP trying to poach Lingayat MLAs from congress to form govt in Karnataka?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X