കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലും രജനിയും ഇരു ചേരിയിൽ? കമലിന്റെ ട്വീറ്റ് രജനിക്കുള്ളത്, ആരാധകര്‍ക്കിടയില്‍ തര്‍ക്കം

കഴിഞ്ഞ ദിവസം ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത ദിവസം രജനികാന്തിന്റെ പ്രസംഗവും ഗാന്ധിജയന്തി ദിവസം കമൽഹാസന്റെ ട്വീറ്റുമാണ് ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ചത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തോട് കൂടി ഉറ്റസുഹൃത്തുക്കളായ തമിഴ് സൂപ്പർ താരങ്ങൾ രജനികാന്തും, കമലഹാസനും ഇരു ചേരിയിലായോ എന്ന ആശങ്കയിൽ തമിഴ്നാട്. കഴിഞ്ഞ ദിവസം ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത ദിവസം രജനികാന്തിന്റെ പ്രസംഗവും ഗാന്ധിജയന്തി ദിവസം കമൽഹാസന്റെ ട്വീറ്റുമാണ് ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ചത്.

kamal and rejini

കമൽഹാസന്റെ ട്വീറ്റ് രജനീകാന്തിനുള്ള മറുപടിയാണോ എന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച.

കമലിന്റെ ട്വീറ്റ്

കമലിന്റെ ട്വീറ്റ്

രജനീകാന്തിന്റെ പ്രസംഗത്തിനു ശേഷമുള്ള കമലിന്റെ ട്വീറ്റാണ് ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. ആദ്യ അവർ നിങ്ങളെ അവഗണിച്ചു, പിന്നീട് ചിരിച്ചു തള്ളി, പിന്നീട് യുദ്ധം ചെയ്തു, ഒടുവിൽ നിങ്ങൾ ജയിച്ചു- ഗാന്ധി എന്ന ഗാന്ധി വചനമാണ് കമൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതു രജനിക്കുള്ള മറുപടിയാണാ എന്നാണ് ഏവരുടേയും സംശയം

രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ അഭിനയം മാനദണ്ഡമല്ല

രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ അഭിനയം മാനദണ്ഡമല്ല

രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ അഭിനയമല്ല , അതു തിരുമാനക്കുന്നത് ജനങ്ങളാണെന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടനായതുകൊണ്ട് മാത്രം രാഷ്ട്രീയ ത്തിൽ വിജയിക്കാനാകില്ല. പേരോ പണമോ പ്രശസ്തിയോ മാത്രം പോരാ. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവർത്തനപ്പെടുത്തുന്ന ഘടകങ്ങൾ അതിലുമൊക്കെ ഉപരിയാണെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.

കമലിനെ കുത്തി

കമലിനെ കുത്തി

കമൽഹാസനെ വേദിയിലിരുത്തിയാണ് രജനികാന്ത് തന്റെ അഭിപ്രായം തുറന്നടിച്ചത്. ഒരു നല്ല രാഷ്ട്രീയക്കാരനാകാനുള്ള ഘടകങ്ങൾ കമലിന് ഉണ്ടായിരിക്കുമെന്നും രജനി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൻ മീഡിയയിൽ വിവാദമായിരിക്കുന്നത്.

വേദിയിൽ പ്രതികരിക്കാതെ കമൽ

വേദിയിൽ പ്രതികരിക്കാതെ കമൽ

വേദിയിൽ രജനി നടത്തിയ പരാമർശത്തിന് ഒന്നും തന്നെ ഉലക നായകൻ മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നില്ല. തുടർന്നാണ് ഗാന്ധിജയന്തി ദിനത്തിൽ കമൽ ട്വീറ്റ് ചെയ്തത്.

ആരാധകർക്കിടയിൽ തർക്കം

ആരാധകർക്കിടയിൽ തർക്കം

രജനിക്കുള്ള മറുപടിയാണ് ഗാന്ധിജയന്തി ദിനത്തിൽ കമൽ നൽകിയതെന്നാണ് ഇപ്പോൾ വ്യാഖ്യാപനം വരുന്നതത്. ഇത് സോഷ്യൽ മീഡിയയിൽ ഇരു താരങ്ങളുടയും ആരാധകർക്കിടയിൽ തർക്കത്തിന് കാരണമാക്കിയിട്ടുണ്ട്.

 അണ്ണാഡിഎംകെ സർക്കാരിനോട് എതിർപ്പ്

അണ്ണാഡിഎംകെ സർക്കാരിനോട് എതിർപ്പ്

തമിഴ്താട് സർക്കാരിനോട് കമൽഹാസന് നേരത്തെ തന്നെ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. അത് അദ്ദേഹം പല അവസരങ്ങളിലും തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്മാരക ഉദ്ഘാടന ചടങ്ങളിലും ഉലക മന്നാൻ ആ അവസരം പാഴാക്കിയില്ല. അഴിമതിയിൽ കുളിച്ച ഭരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും മുൻപ് പറഞ്ഞിരുന്നു.

English summary
In what could be seen as a veiled jibe at Superstar Rajinikanth for his remarks that name and fame alone would not suffice for success in politics, thespian Kamal Haasan on Monday took to the social media to air his views.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X