കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടോ? തീരുമാനം വ്യക്തമാക്കി കെസി വേണുഗോപാൽ
ദില്ലി: ബിജെപിക്ക് എതിരെ എന്ത് വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ രാഹുലിന്റെ കയ്യിലാണ് എന്നൊക്കെ പറയുന്നത് തെറ്റാണെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് വേണുഗോപാലിന്റെ പ്രതികരണം.

കെസി വേണുഗോപാലിന്റെ വാക്കുകൾ: 'അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഇതിനകം വ്യക്തമാക്കിയിട്ടുളളതാണ്. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയോ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെങ്കിലുമോ മത്സരിക്കുന്നില്ല എന്നതാണ് നിലപാട്. ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ 95 ശതമാനം പേരുടെ മനസ്സിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഉളളത് രാഹുല്‍ ഗാന്ധിയുടെ പേര് തന്നെയാണ്.

മോദി സര്‍ക്കാരിനെതിരെ നിര്‍ഭയമായി പറയാനുളള ചങ്കൂറ്റവും ആര്‍ജ്ജവും കാണിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം പറയുന്നത് മത്സര രംഗത്തേക്ക് ഇല്ലെന്നാണ്. അന്തിമരൂപം 24ന് നോമിനേഷന്‍ നല്‍കുമ്പോള്‍ അറിയാം. റിമോര്‍ട്ട് കണ്‍ട്രോള്‍ രാഹുലിന്റെ കയ്യിലാണ് എന്നൊക്കെ പറയുന്നത് തെറ്റായ കാര്യങ്ങളാണ്.

അജണ്ടയുളള മാധ്യമങ്ങളാണ് ദേശീയതലത്തില്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത്. ആരാണ് അവരെ നിയന്ത്രിക്കുന്നത് എന്ന് നോക്കിയാല്‍ അവരുടെ അജണ്ടയുടെ ചിത്രം മനസ്സിലാകും. ആ അജണ്ട വെച്ചാണ് രാഹുല്‍ ഗാന്ധിയാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന് പറയുന്നത്. ഏത് കാര്യമാണ് രാഹുല്‍ ഗാന്ധി നിയന്ത്രിക്കുന്നത്. ആളുകള്‍ പറയുന്നു എല്ലാം രാഹുല്‍ ഗാന്ധി നിയന്ത്രിക്കുന്നുവെന്ന്.

പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ട്. ഒരു സംസ്ഥാനത്തിന്റെ കാര്യമാണെങ്കില്‍ ആ സംസ്ഥാനത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി അവിടുത്തെ കാര്യങ്ങള്‍ പഠിച്ച്, നേതാക്കളോട് ചര്‍ച്ച നടത്തിയ ശേഷം റിപ്പോര്‍ട്ട് ചെയ്യും. അതാണ് മുന്നിലേക്ക് വെക്കുന്നത്. ആ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ എവിടെയെങ്കിലും ഒരു അറ്റത്ത് പോലും രാഹുല്‍ ഗാന്ധി വരാറേ ഇല്ല.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന കാലത്ത് പോലും അദ്ദേഹത്തിന്റെതായ തീരുമാനങ്ങളെടുത്തിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളുടേയും ചുമതല വഹിച്ച നേതാവാണ് ഗുലാം നബി ആസാദ്. ഒരു പാര്‍ട്ടി വിട്ട് പോകുമ്പോള്‍ ആക്ഷേപിക്കുന്നതിന് ഒരു പരിധിയുണ്ട്. പാര്‍ട്ടി വിട്ട് പോകുന്നവര്‍ അവരുടെ ആഗ്രഹങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും അനുസരിച്ച് പോകും. കഴിഞ്ഞ കാലങ്ങളിലെ സ്വന്തം പ്രവര്‍ത്തിയെ പോലും പരിഹസിച്ച് കൊണ്ട് ഇറങ്ങിപ്പോകരുത്.
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ

ശശി തരൂരിന് മത്സരിക്കണം എന്നുണ്ടെങ്കില്‍ അതൊരു തെറ്റായ കാര്യമല്ല. ജനാധിപത്യ പാര്‍ട്ടിയില്‍ മത്സരം ഉണ്ടാകുന്നത് നല്ല കാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡണ്ടിന് കീഴില്‍ തങ്ങളെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും. അതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ ആരും തീരുമാനിച്ചിട്ടില്ല. ഗെഹ്ലോട്ടിനെ സോണിയാ ഗാന്ധി നിര്‍ദേശിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അത്ഭുതം തോന്നി.

താന്‍ അധ്യക്ഷ സ്ഥാനം ആഗ്രഹിക്കുന്നില്ല. തനിക്ക് സ്വന്തം ശക്തിയെ കുറിച്ചും സ്വാധീനത്തെ കുറിച്ചും അറിയാം. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി വളര്‍ന്ന് വന്നയാളാണ്. തന്നെ ഈ സ്ഥാനങ്ങളിലേക്ക് ഒക്കെ പാര്‍ട്ടി എത്തിച്ചത് തന്നെ വലിയ കാര്യമാണ്. കോണ്‍ഗ്രസ് പ്രസിഡണ്ട് എന്ന് കേട്ടാലുടന്‍ അത് ചാടിപ്പിടിക്കാന്‍ മാത്രമുളള വിവരക്കേട് തനിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications