• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മയക്കുമരുന്ന് ചാറ്റുകളിൽ പങ്കുണ്ടെന്ന് റിയയുടെ കുറ്റസമ്മതം? വീണ്ടും വിളിപ്പിച്ച് സിബിഐ

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചാറ്റുകളിൽ പങ്കുണ്ടെന്ന് റിയ ചക്രവർത്തി സമ്മതിച്ചതായി റിപ്പോർട്ടുകൾ. സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൌവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച തുടർച്ചയായ പത്ത് മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ റിയയോട് ഇന്ന് വീണ്ടും ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിര്‍ത്തിയില്‍ ദുരൂഹ തുരങ്കം; കറാച്ചി മാര്‍ക്കുള്ള ചാക്കുകള്‍, സൈന്യം തിരച്ചില്‍ തുടങ്ങിഅതിര്‍ത്തിയില്‍ ദുരൂഹ തുരങ്കം; കറാച്ചി മാര്‍ക്കുള്ള ചാക്കുകള്‍, സൈന്യം തിരച്ചില്‍ തുടങ്ങി

 നർക്കോട്ടിക്സ് കേസെടുത്തു

നർക്കോട്ടിക്സ് കേസെടുത്തു

നിരോധിത മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച തെളിവ് ലഭിച്ചതോടെ ബോളിവുഡ് നടി റിയാ ചക്രവർത്തിക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് നർക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. ദി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടേതാണ് നടപടി. 28, 29, 20 ബി വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുവരുന്ന എൻഫോഴ്സ്മെന്റാണ് റിയാ ചക്രവർത്തിയുടെ ഫോണിലെ നിരോധിത മയക്കുമരുന്നുകളെക്കുറിച്ച് പരാമർശിക്കുന്ന വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയത്.

നാല് പേർക്കെതിരെ കേസ്

നാല് പേർക്കെതിരെ കേസ്

റിയ ചക്രവർത്തിയ്ക്ക് പുറമേ ഗൌരവ് ആര്യ, റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, ജയ സാഹ എന്നിവർക്കെതിരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവത്തിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തിട്ടുണ്ട്. റിയ ചക്രവർത്തിയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്യും. നിരോധിത മയക്കുമരുന്നിനെക്കുറിച്ചുള്ള വാട്സ്ആപ്പ് ചാറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിന് വേണ്ടിയാണിത്. എൻഫോഴ്സ്മെന്റ് പിടിച്ചെടുത്ത നടിയുടെ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതോടെ നേരിട്ട് ഇവ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.

cmsvideo
  sushant singh's biopic will release in ott platform | Oneindia Malayalam
  ചാറ്റുകൾ തെളിവ്

  ചാറ്റുകൾ തെളിവ്

  സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയ്ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. റിയയുടെ ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്നാണ് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതെന്നാണ് സിബിഐ ചൂണ്ടിക്കാണിച്ചത്. ഇത് തള്ളിക്കളിഞ്ഞ രംഗത്തെത്തിയ നടിയുടെ അഭിഭാഷകൻ റിയ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകൻ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാൻ അന്വേഷണ ഏജൻസി തയ്യാറായിട്ടില്ല. കേസിൽ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്.

  റിയയ്ക്ക് പോലീസ് സംരക്ഷണം

  റിയയ്ക്ക് പോലീസ് സംരക്ഷണം

  റിയ ചക്രവർത്തിയ്ക്ക് വീട്ടിൽ നിന്ന് ഡിആർഡിഒ ഗസ്റ്റ് ഹൌസിലേക്ക് പോകുമ്പോഴെല്ലാം സുരക്ഷയൊരുക്കുമെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സിബിഐയുടെ നിർദേശപ്രകാരമാണ് നടിയ്ക്ക് സുരക്ഷയൊരുക്കാനുള്ള തീരുമാനമെന്നും പോലീസ് വ്യക്തമാക്കി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പത്ത് മണിക്കുറാണ് സിബിഐ റിയയെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ ശനിയാഴ്ചയും രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഹാജാരാകാൻ ആവശ്യപ്പെട്ടിരുന്നു.

   തുടർച്ചയായി ചോദ്യം ചെയ്തു

  തുടർച്ചയായി ചോദ്യം ചെയ്തു


  റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ സുഹൃത്തും ഫ്ലാറ്റിലെ താമസക്കാരനുമായിരുന്ന സിദ്ധാർത്ഥ് പിഥാനി, മാനേജർ സാമുഹൽ മിറാൻഡ എന്നിവരെയും ശനിയാഴ്ച രാവിലെ ഡിആർഡിഒ ഗസ്റ്റ്ഹൌസിലേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും റിയയെ ചോദ്യം ചെയ്യുകയെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന സൂചനകൾ.

  English summary
  Is Rhea Chakraborty Has Confessed Her Role In Drug Related Chat? Narcotics Control Bureau May Question The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion