ടോള്‍ ബൂത്തില്‍ സൈന്യം പണം പിരിക്കുന്നില്ല, മമതയുടെ വാദങ്ങള്‍ തള്ളി മേജര്‍ ജനറല്‍ സുനില്‍ യാദവ്

  • By: Sandra
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമബഗാളില്‍ സൈനിക വിന്യാസത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദങ്ങള്‍ തള്ളി സൈന്യം. ടോള്‍ ബൂത്തില്‍ സൈന്യം പണം പിരിക്കുന്നില്ലെന്ന് വ്യക്തമാക്കി മേജര്‍ ജനറല്‍ സുനില്‍ യാദവാണ് രംഗത്തെത്തിയത്. ടോള്‍ പ്ലാസകളിലെ സൈനിക സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ച മമത വ്യാഴാച രാത്രി സെക്രട്ടറിയറ്റിനുള്ളില്‍ ചെലവഴിക്കുകയായിരുന്നു. മമതാ ബാനര്‍ജിയുടെ പ്രതിഷേധത്തോടെ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം പിന്മാറിയിരുന്നു.

പശ്ചിമ ബംഗാളിലെ ടോള്‍ ബൂത്തുകളില്‍ സൈന്യം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്രവുമായി കൊമ്പ് കോര്‍ത്ത് മമതാ ബാനര്‍ജി. പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന രണ്ട് ദേശീയ പാതകളിലേയും ടോള്‍ ബൂത്തുകളിലാണ് സൈന്യത്തിന്റെ സാന്നിധ്യമുള്ളത്. സൈന്യത്തെ പിന്‍വലിക്കാതെ സെക്രട്ടറിയറ്റില്‍ നിന്ന് മടങ്ങില്ലെന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയ മമത രാത്രി ഏറെ വൈകിയും സെക്രട്ടറിയേറ്റില്‍ തന്നെ നിലയുറപ്പിച്ചിരുന്നു.

സൈന്യത്തിന്റെ വിശദീകരണം

സൈന്യത്തിന്റെ വിശദീകരണം

ദേശീയ പാതകള്‍, പാലങ്ങള്‍ എന്നിവ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്ക് ശേഖരിക്കുന്നതിന് വേണ്ടിയാണ് ടോള്‍ ബൂത്തുകളില്‍ നിലയുറപ്പിച്ചതെന്നാണ് സൈന്യം നല്‍കിയ വിശദീകരണം. അടിയന്തര സാഹചര്യങ്ങളില്‍ ഈ കണക്ക് ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും സൈന്യത്തിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

ചട്ടം ലംഘിച്ചു!!

ചട്ടം ലംഘിച്ചു!!

സംസ്ഥാനത്ത് മോക് ഡ്രില്‍ നടത്തണമെങ്കില്‍ പോലും സൈന്യത്തിന്റെ അനുമതി വേണമെന്നിരിക്കെ ബംഗാളിലെ ദാന്‍കുനി, പാല്‍സിറ്റി എന്നിവിടങ്ങളിലെ ടോള്‍ബൂത്തുകളില്‍ സൈന്യത്തിന്റെ സാന്നിധ്യമുള്ളതിനെ ചോദ്യം ചെയ്ത മമത രാജ്യത്ത് ് അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണോ എന്നും ചോദിക്കുന്നു.

 കേന്ദ്രത്തിന് പരാതി

കേന്ദ്രത്തിന് പരാതി

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ബൂത്തുകളിലെ സൈനിക സാന്നിധ്യത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ബാസുദേവ് ബാനര്‍ജി വഴി കേന്ദ്രത്തിന് പരാതി സമര്‍പ്പിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.

നിയന്ത്രണം ഏറ്റെടുത്തിട്ടില്ല

നിയന്ത്രണം ഏറ്റെടുത്തിട്ടില്ല

സംസ്ഥാന പൊലീസിന്റെ അറിവോടെ നടത്തുന്ന പതിവ് ക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടന്നതെന്നും ടോള്‍ പ്ലാസകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടില്ലെന്നും ആര്‍മി ഈസ്റ്റേണ്‍ കമാന്‍ഡ് വ്യക്തമാക്കി.

 പ്രക്ഷോഭത്തിനുള്ള മറുപടി

പ്രക്ഷോഭത്തിനുള്ള മറുപടി

നോട്ടുനിരോധനത്തോടെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി ശക്തമായ പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണ് സംസ്ഥാനത്തെ ടോള്‍ പ്ലാസകളില്‍ സൈന്യത്തിന്റെ സാന്നിധ്യം. പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് തൃണമൂല്‍ പാര്‍ലമെന്റ് നടപടികളും തടസ്സപ്പെടുത്തിയിരുന്നു.

English summary
'Is This A Military Coup'Mamatha Banerjee refuses to leave office over amry's pressence in two toll booths.
Please Wait while comments are loading...