കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് കാര്‍ഷിക ബില്ലുകള്‍ എന്തുകൊണ്ട് അകാലി ദളിന്റെ രാജിയിലേക്ക്?; എന്‍ഡിഎക്ക് കനത്ത തിരിച്ചടിയോ?

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ രാജി വെക്കുന്നത്. എന്‍ഡിഎയുടെ സ്ഥാപക കാലം ഒപ്പമുണ്ടായിരുന്നു ശിരോമണി അകാലി ദളിന്റെ അസാധാരണവും ശക്തവുമായ ഒരുപ നീക്കമായിരുന്നു കഴിഞ്ഞ ദിവസം കണ്ട്. തുടര്‍ന്ന് എന്‍ഡിഎയില്‍ തുടരുന്നത് പരിശോധിക്കുമെന്ന് പാര്‍ട്ടി മേധാവി സഖ്ബിര്‍ സിംഗ് ബാദലും വ്യക്തമാക്കിയിരുന്നു. പ്രധാനമായും മൂന്ന് ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍സിമ്രത്ത് കൗര്‍ രാജി വെച്ചത്. എന്നാല്‍ എന്തുകൊണ്ടായിരിക്കും മൂന്ന് കര്‍ഷക ബില്ലുകള്‍ എന്‍ഡിഎ സഖ്യ കക്ഷിയിയിലെ അകാലി ദളിന്റെ രാജിയിലേക്ക് നയിച്ചത്.?

ഹര്‍സിമ്രത്ത് കൗറിന്റെ രാജി

ഹര്‍സിമ്രത്ത് കൗറിന്റെ രാജി

ദ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ദ ഫാര്‍മേഴ്‌സ് എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍ എഗ്രിമെന്റ്, ദ എസ്സന്‍ഷ്യല്‍ കൊമോഡിറ്റീസ് (അമന്‍മെന്റ്) എന്നീ ബില്ലുകളില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍സിമ്രത്ത് കൗറിന്റെ രാജി. ഇതില്‍ ആദ്യത്തെ രണ്ട് ബില്ലുകള്‍ ലോക്‌സഭയുടെ പരിഗണനയിലും മൂന്നാമത്തെ എസന്‍ഷ്യെല്‍ കൊമോഡിറ്റീസ് അമന്‍മെന്റ് ബില്‍ ലോക്‌സഭ പാസാക്കുകയും ചെയ്തിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭം

കര്‍ഷക പ്രക്ഷോഭം

ഈ ബില്ലുകള്‍ക്കെതിരെ ഇതിനകം തന്നെ പഞ്ചാബിലേയും ഹരിയാനയിലേയും ജനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. എന്നാല്‍ ഒരിക്കല്‍ പോലും ഈ ബില്ലിനെ കുറിച്ച് എന്‍ഡിഎ സര്‍ക്കാര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അകാലി ദള്‍ മേധാവി സുഖ്ബീര്‍ ബാദല്‍ പ്രതികരിച്ചു. ഒരു മാസം മുമ്പ് വരെ അകാലി ദളും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശക്തമായ കര്‍ഷക പ്രക്ഷോഭം മാനിച്ചാണ് അകാലി ദള്‍ ബില്ലിനെ എതിര്‍ത്ത് നിലപാട് വ്യക്തമാക്കിയത്.

വിയോജിപ്പ്

വിയോജിപ്പ്

ബില്ലിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിയോജിപ്പ് അറിയിച്ചിരുന്നു. ഓഗസ്റ്റ് 28 ന് നടന്ന പഞ്ചാബ് നിയമസഭാ സമ്മേളനത്തിന് തൊട്ട് മുമ്പ് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്രര്‍ സിംഗ് തോമറിന്റെ കത്ത് ലഭിച്ചതിന് പിന്നാലെ അമരീന്ദര്‍ സിംഗ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു അകാലി ദള്‍ വാദിച്ചത്. മിനിമം താങ്ങുവില മാറില്ലെന്നായിരുന്നു തോമറിന്റെ കത്തില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നിലപാടില്‍ നിന്നും മാറിയിരിക്കുകയാണ് അകാലി ദള്‍.

 വോട്ട് ബാങ്കിന്റെ നട്ടെല്ലാണ് കര്‍ഷകര്‍

വോട്ട് ബാങ്കിന്റെ നട്ടെല്ലാണ് കര്‍ഷകര്‍

ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ എങ്ങനെയായിരിക്കും അകാലി ദളിനെ മാറ്റി ചിന്തിപ്പിച്ചതെന്നതിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ്. പഞ്ചാബിലെ അകാലി ദള്‍ വോട്ട് ബാങ്കിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. കഴിഞ്ഞയാഴ്ച്ച സഖ്ബീര്‍ ബാദലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.' എല്ലാ അകാലിയും ഒരു കര്‍ഷകനാണെന്നും ഓരോ കര്‍ഷകനും ഒരു അകാലിയാണ്. കര്‍ഷകരെ ചൊടിപ്പിച്ചാല്‍ അകാലി ദളിന്റെ നിലയും തകിടം മറിയും എന്നത് വാസ്തവം.

തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം

തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം

ഓര്‍ഡിനന്‍സിനെതിരെ കര്‍ഷകര്‍ സംഘടനകള്‍ക്ക് പുറത്ത് നിന്നുകൊണ്ട് ശക്തമായി രംഗത്തെത്തുകയായിരുന്നു. ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്ന ഒരു നേതാവിനേയും തങ്ങളുടെ ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 15 സീറ്റുകള്‍ മാത്രം നേടി മോശം പ്രകടനം കാഴ്ച്ച വെച്ച 100 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിക്ക് തങ്ങളുടെ സ്വാധീനമണ്ഡലം ഇല്ലാതാക്കുകയെന്നത് ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു.

അമരീന്ദര്‍ സിംഗ്

അമരീന്ദര്‍ സിംഗ്

2007 ലും 2012 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി 10 വര്‍ഷം സംസ്ഥാനം ഭരിച്ച ബിജെപി അകാലി ദള്‍ സഖ്യം 2017 ല്‍ നിലം പൊത്തുകയായിരുന്നു. 1957 ന് ശേഷം കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞ ഏറ്റഴും വലിയ ജയമായിരുന്നു അമരീന്ദര്‍ സിംഗ് സര്‍ക്കാരിന് നേടാന്‍ കഴിഞ്ഞത്.

പ്രതിസന്ധി

പ്രതിസന്ധി

12 ലക്ഷത്തിലധികം കര്‍ഷകും 28000 കമ്മീഷന്‍ ഏജന്റുമാരുമുള്ള പഞ്ചാബില്‍ ബില്ല് പാസാകുന്നതോടെ മിനിമം താങ്ങുവില നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് കര്‍ഷകര്‍.തങ്ങള്‍ക്ക് കമ്മീഷന്‍ നഷ്ടപ്പെടുമോയെന്ന ഭയത്തില്‍ കമ്മീഷന്‍ ഏജന്റുമാരും. ഫുഡാ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഫണ്ടിനെ ആശ്രയിച്ചാണ് പ്രധാനമായും പഞ്ചാബിലെ സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന ധാധ്യങ്ങളുടെ ഭൂരിഭാഗവും വാങ്ങുന്നത് എഫ് സിഐയാണ്. എന്നാല്‍ പുതിയ ബില്ലുകള്‍ പഞ്ചാബിന് ലഭിക്കുന്ന കമ്മീഷന്‍ ഇല്ലാതാക്കുമോയെന്ന ഭയത്തിലാണ് കമ്മീഷന്‍. ഇതിന് പുറമേ ഈ ഓര്‍ഡിനന്‍സുകള്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തുറന്ന മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്നു. ഇതോടെ കമ്മീഷന്‍ ഏജന്റുമാരും ഭൂരഹിതരായ തൊഴിലാളികളും പ്രതിസന്ധിയിലാവും.

 ബിജെപിയുടെ നഗര വോട്ടിനേയും ബാധിക്കും

ബിജെപിയുടെ നഗര വോട്ടിനേയും ബാധിക്കും

അകാലി ദളില്‍ പുറത്തേക്ക് പോയ രാജ്യസഭ എംപി എസ്എസ് ദിന്‍ദിസയുടെ സംഘടനയുടെ സംഘടനയുമായി ബിജെപി കൈകോര്‍ക്കുന്നുവെന്ന പ്രചരണങ്ങള്‍ ഇതിനകം തന്നെ ശക്തമാണ്. പിതാവ് പ്രകാശ് എസ് ബാദലിനെ പോലെ ബിജെപിയുമായുള്ള സഖ്യത്തെ മു്‌ന്നോട്ട് കൊണ്ട് പോകാന്‍ സുഖ്ബീര്‍ ബാദലിന് കഴിഞ്ഞേക്കില്ല. നിരവധി കമ്മീഷന്‍ ഏജന്റുമാര്‍ ഉള്‍പ്പെടുന്നത് കൊണ്ട് ത്‌ന്നെ ബിജെപിയുടെ നഗര വോട്ടിനേയും ഇത് കാര്യമായി ബാധിക്കും. ലഭിച്ചിട്ടുള്ള 23 സീറ്റിനേക്കാള്‍ കൂടുതല്‍ നേടണമെന്ന ബിജെപി ആവശ്യം ഇനി പ്രയോഗിക്കാനും കഴിയില്ല.

Recommended Video

cmsvideo
Narendra Modiji, why so scared? Asks Rahul Gandhi | Oneindia Malayalam
ദില്ലി നിയമസഭാ

ദില്ലി നിയമസഭാ

നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരേയും അകാലി ദള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമായിരുന്നു.

English summary
Is three agricultural bill leads akali dal to quit union cabinet? Explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X