ലഖ്നൗ ഇനി ലക്ഷ്മണ്‍പുരിയാകുമോ? ഉത്തര്‍ പ്രദേശ് തലസ്ഥാനത്തിന്റെ പേര് മാറ്റുമെന്ന് റിപ്പോര്‍ട്ട്
ലഖ്നൗ: യോഗി ആദിത്യനാഥിന് കീഴില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി സ്ഥലങ്ങളുടേ പേര് മാറ്റിയിരുന്നു. ഫൈസാബാദ് അയോധ്യയായതും അലഹാബാദ് പ്രയാഗ് രാജ് ആയതുമെല്ലാം ഇതില്‍ ചിലത് മാത്രം. ഏറ്റവും ഒടുവില്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിന്റെ പേര് യോഗി സര്‍ക്കാര്‍ മാറ്റിയേക്കുമെന്നാണ് വാര്‍ത്തകള്‍. ഈ ചര്‍ച്ചകള്‍ക്ക് കാരണം യോഗിയുടെ പുതിയ ട്വീറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെത്തിയപ്പോള്‍ സ്വാഗതം ചെയ്തുള്ള യോഗിയുടെ ട്വീറ്റില്‍ പറയുന്ന കാര്യങ്ങള്‍ ലഖ്നൗവിന്റെ പേര് മാറ്റത്തിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭഗവാന് ലക്ഷ്മണിന്റെ പാവനമായ നഗരത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം എന്നാണ് മോദിയെ സ്വീകരിച്ച് യോഗി ട്വീറ്റ് ചെയ്തത്. യോഗിയും യുപി ഗവര്‍ണറും ഒരുമിച്ചെത്തിയാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ അക്രമം കുറഞ്ഞുവെന്നും യോഗിയുടെ ഭരണത്തിന്റെ മേന്മയാണെന്നും മോദി പ്രശംസിക്കുകയും ചെയ്തു.

അതേസമയം, യോഗിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ലഖ്നൗവിന്റെ പേര് വരും ആഴ്ചകളില്‍ ലക്ഷ്മണ്‍പുരി എന്നാക്കി മാറ്റുമെന്നാണ് പറയപ്പെടുന്നത്. ലഖ്നൗവില്‍ ലക്ഷ്മണിന്റെ പേരില്‍ വലിയ ക്ഷേത്ര നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷ്മണ്‍പുരി എന്നോ ലഗാന്‍പുരി എന്നോ ലഖ്നൗവിന്റെ പേര് മാറ്റണമെന്ന് നേരത്തെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ബന്ധമുള്ള പേരുകള്‍ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പേര് മാറ്റം സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ല എന്നായിരുന്നു യുപി ഉദ്യോഗസ്ഥരുടെ പ്രതികരണം.
ലഖ്നൗവിലെ പല സ്ഥലങ്ങളുടെയും പേരില്‍ ലക്ഷ്മണ് എന്ന് സര്‍ക്കാര്‍ ഇതിനകം തന്നെ ചേര്‍ത്തുകഴിഞ്ഞു. ലക്ഷ്മണ് തില, ലക്ഷ്മണ് പുരി, ലക്ഷ്മണ് പാര്‍ക്ക് എന്നിവയെല്ലാം സമീപകാലത്ത് ലഖ്നൗവില്‍ നിര്‍മിച്ചിട്ടുണ്ട്. നേരത്തെ ഉത്തര്‍ പ്രദേശിലെ പ്രശസ്തമായ പല നഗരങ്ങളുടെയും പേര് യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു. അലഹാബാദും ഫൈസാബാദുമെല്ലാം ഇതില്‍പ്പെടും. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുകയാണ് ചെയ്തത്. നേരത്തെ ഫൈസാബാദ് ജില്ലയിലെ ഒരു സ്ഥലമായിരുന്നു അയോധ്യ.
ഇതിന് പുറമെ പല സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന് ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സുല്‍ത്താന്‍പൂര്‍ എന്നത് കുശ്ഭവന്‍പൂര്‍ എന്നാക്കി മാറ്റണമെന്നാണ് ഒരു ആവശ്യം. അലിഗഡ് നഗരത്തിന്റെ പേര് ഹരിഗഡ് എന്നാക്കണമെന്നും ആവശ്യമുണ്ട്. മെയ്ന്‍പുരി ജില്ലയുടെ പേര് മായന്‍പുരി എന്നാക്കണം, സംഭാലിന്റെ പേര് പൃഥ്വിരാജ് നഗര്‍ എന്നോ കല്‍ക്കി നഗര്‍ എന്നോ മാറ്റണം. ഫിറോസാബാദിന്റെ പേര് ചന്ദ്രനഗര്‍ എന്നാക്കണം, ദയൂബന്ദിന്റെ പേര് ദേവരണ്ട് എന്നാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications