കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണു പിഴതെടുക്കുമെന്ന് പാക് മന്ത്രി! ഹൃദയം പിഴുത് ഇന്ത്യന്‍ തിരിച്ചടി! ഇനി ലക്ഷ്യം അസര്‍ മസൂദ്

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിവാദപരമായ പ്രകോപനങ്ങളും പ്രസ്താവനകളുമായിരുന്നു പാകിസ്താന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്നതിന് തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. കഴുകന്‍ കണ്ണ് വെച്ച് പാകിസ്താനെ നോക്കിയാല്‍ ആ കണ്ണ് പിഴുതെടുക്കുമെന്നായിരുന്നു പാക് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.

എന്നാല്‍ പാക് നേതാക്കളുടെ വീരവാദങ്ങളെ ഒടിച്ചു മടക്കി കൈയ്യില്‍ കൊടുത്തിരിക്കുകയാണ് ഇന്ത്യ. കണ്ണു പിഴതെടുക്കുമെന്ന് പറഞ്ഞ പാകിസ്താന്‍റെ ഹൃദയം പിഴുതെടുത്ത് മറുപടി കൊടുത്തകഴിഞ്ഞു രാജ്യം. ഇനി ഇന്ത്യയുടെ ലക്ഷ്യം ജെയ്ഷ തലവന്‍ മസൂദ് അസ്ഹര്‍ ആണ്. അതേസമയം അസറിനെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.

വെല്ലുവിളിച്ച് നേതാക്കള്‍

വെല്ലുവിളിച്ച് നേതാക്കള്‍

പുല്‍വാമ ആക്രമണത്തിന് പിന്നാലെ പ്രകോപനപരമായിട്ടായിരുന്നു വിഷയത്തില്‍ പാകിസ്താന്‍റെ ഇടപെടല്‍. ഭീകരാക്രമണത്തില്‍ പങ്കില്ലെന്നും തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്നുമായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആദ്യം പറഞ്ഞത്. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.

കണ്ണ് ചൂഴ്ന്നെടുക്കും

കണ്ണ് ചൂഴ്ന്നെടുക്കും

പാകിസ്താന് പങ്കില്ലെന്ന് പ്രധാനമന്ത്രി വിശദീകരണം തന്നു കഴിഞ്ഞു. ഇനിയും പാകിസ്താനെ കഴുകന്‍ കണ്ണുകൊണ്ട് നോക്കിയാല്‍ ആ കഴുകന്‍ കണ്ണുകള്‍ പിഴുതെടുക്കുമെന്നായിരുന്നു റെയില്‍വേ മന്ത്രി റാഷിദ് അഹമ്മദിന്‍റെ വെല്ലുവിളി.

20 കോടി ജനം

20 കോടി ജനം

ഇന്ത്യ തിരിച്ചടിച്ചാല്‍ പിന്നെ പാക്കിസ്താന്‍ അടങ്ങിയിരിക്കില്ല, 20 കോടി ജനം ഇമ്രാന്‍ ഖാനൊപ്പമുണ്ടെന്നും റാഷിദ് വെല്ലുവിളിച്ചിരുന്നു, എന്നാല്‍ വെല്ലുവിളികളെ എട്ടായി മടക്കി ഭീകരവാദത്തെ തുടച്ച് നീക്കിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന.

മിന്നലാക്രമണം

മിന്നലാക്രമണം

പുല്‍വാമ ഭീകരാക്രമണത്തിന് കൃത്യം 12ാം നാള്‍ വളരെ തന്ത്രപരമായിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബാലകോട്ട്, മുറാദാബാദ് എന്നിവിടങ്ങളിലെ മൂന്ന് ഭീകരാവദ കേന്ദ്രങ്ങളാണ് മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിന്നലാക്രമണം നടത്തി ഇന്ത്യ തകര്‍ത്ത് കളഞ്ഞത്.

പാക് സൈന്യം

പാക് സൈന്യം

പുലര്‍ച്ചയോടെ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. അതേസമയം ഇന്ത്യന്‍ സേന പാക് അതിര്‍ത്തി കടന്ന് എത്തിയപ്പോഴേക്കും പാക് സൈന്യം സജ്ജമായെന്നും ഇതോടെ തിരിച്ചടി പ്രതീക്ഷിച്ച് ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ മടങ്ങിപ്പോയെന്നുമായിരുന്നു പാകിസ്താന്‍റെ അവകാശവാദം.

പിന്‍മാറി പാകിസ്താന്‍

പിന്‍മാറി പാകിസ്താന്‍

എന്നായര്‍ യഥാര്‍ത്ഥത്തില്‍ മിറാഷ് വിമാനങ്ങളെ കണ്ട് പാക് സൈന്യം എഫ് 16 വിമാനങ്ങളുമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സന്നാഹത്തെ കണ്ട് പിന്‍മാറുകയായിരുന്നുവെന്ന് വാര്‍ത്താ എജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.

ഇനി ലക്ഷ്യം ജെയ്ഷെ

ഇനി ലക്ഷ്യം ജെയ്ഷെ

ഇതിനിടെ ഭീകരസംഘടനയായ ജയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അസ്ഹര്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

രഹസ്യ താവളത്തില്‍

രഹസ്യ താവളത്തില്‍

ഇപ്പോള്‍ ബഹാവല്‍പ്പൂരിലെ മറ്റൊരു രഹസ്യതാവളത്തിലാണ് അസ്ഹര്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ തിരിച്ചടിക്ക് മുന്‍പേ തന്നെ അസറിനെ മാറ്റിയെന്നാണ് വിവരം.ഐഎസ്എസ് അസറിന്‍റെ സുരക്ഷ ശക്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
ISI has shifted Jaish chief Masood Azhar to safe hideout in Bahawalpur, say sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X