കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ തീവ്രവാദികളുടെ അടുത്ത ലക്ഷ്യം ഇന്ത്യ?

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലെ ഐസിസ് തീവ്രവാദികള്‍ അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യയെയാണോ... ? ഐസിസ് തീവ്രവാദികള്‍ പുതിയ ഖലീഫയായി പ്രഖ്യാപിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദി പറയുന്നത് കേട്ടാല്‍ ഇങ്ങനെ തന്നെയാണ് തോന്നുക.

ലോകത്ത് ഇസ്ലാം മതവിശ്വാസികളുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് ബാഗ്ദാദി പറയുന്നത്. തങ്ങളുടെ അഭിമാനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പൊരുതണമെന്നാണ് ഇന്ത്യന്‍ മുസ്ലീങ്ങളോട് ബാഗ്ദാദി ആഹ്വാനം ചെയ്യുന്നത്. ഇന്‍റര്‍നെറ്റ് വഴി പുറത്ത് വിട്ട ഓഡിയോ സന്ദേശത്തിലാണ് ബാഗ്ദാദിയുടെ ആഹ്വാനം.

Abu Bakr Al Baghdadi

ഓട്ടോമന്‍ തുര്‍ക്കികള്‍ക്ക് ശേഷം ഖിലാഫത് ഭരണം പുന:സ്ഥാപിച്ചതായാണ് ഐസിസ് തീവ്രവാദികള്‍ അവകാശപ്പെടുന്നത്. പുതിയ ഖലീഫയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അബൂബക്കര്‍ അല്‍ ബാഗ്ദാദി ലോക മുസ്ലീങ്ങളുട ഖലീഫയാണെന്നും അവര്‍ അവകാശപ്പെടുന്നു. ഇറാഖില്‍ തങ്ങള്‍ പിടിച്ചെടുത്ത സ്ഥലത്ത് ഭരണം സ്ഥാപിക്കാന്‍ ലോക മുസ്ലീങ്ങളുടെ സഹായം ബാഗ്ദാദി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

മുസ്ലീങ്ങളെ മോശം രീതിയില്‍ പരിഗണിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ കൂടി ഉള്‍പ്പെടുത്തിയത് വലിയ ഭീതിയാണ് പരത്തുന്നത്. ഇറാഖില്‍ വിമതര്‍ പിടിച്ചെടുത്ത നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഐസിസിനെ ഖലീഫയായി പ്രഖ്യാപിച്ചതോടെ ലോക രാഷ്ട്രങ്ങളും ഭയത്തിലാണ്. അല്‍ഖ്വയ്ദ നടത്തിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന്റെ മാതൃകയില്‍ ബാഗ്ദാദിയും ചിലതിന് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
ISIS takes aim at India now, urges Muslims to fight for their dignity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X