കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗറില്‍ ഐസിസിന്റെ പതാക; സൈന്യത്തിന്റെ സ്ഥിരീകരണം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇറാഖിലും സിറിയയിലും കൊടുംഭീകരത നിറക്കുന്ന ഐസിസിന്റെ സാന്നിധ്യം ശ്രീനഗറിലും എന്ന് റിപ്പോര്‍ട്ട്. സൈന്യം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിന്റെ തലസഥാനമായ ശ്രീനഗറില്‍ മൂന്ന് തവണ ഐസിസിന്റെ പതാക കണ്ടതായി ലെഫ്റ്റനന്റ് ജനറല്‍ സുബ്രത സാഹ വ്യക്തമാക്കുന്നു. ചിനാര്‍ കോര്‍പ്‌സിന്റെ ജനറല്‍ കമാന്റിങ് ഓഫീസറാണ് സാഹ.

ISIS

രാജ്യത്തെ എല്ലാ സുരക്ഷാ ഏജന്‍സികളും ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ലെഫ്റ്റനന്റ് ജനറല്‍ പറയുന്നു. കശ്മീരില്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഐസിസിനെ സംബന്ധിച്ച് എളുമാണെന്ന സൂചനയും അദ്ദഹം നല്‍കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഐസിസില്‍ ചേരാന്‍ ഇറാഖിലക്കും സിറിയയിലേക്കും പോയതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ ഒരു സംഘം യുവാക്കള്‍ ഐസിസില്‍ പ്രവര്‍ത്തിക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അതിനിടയിലാണ് ശ്രീനഗറില്‍ നിന്നുള്ള വാര്‍ത്തയും പുറത്ത് വരുന്നത്.

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പേരില്‍ പുറത്ത് വിട്ട വീഡിയോയില്‍ ഇന്ത്യയിലെ മുസ്ലീങ്ങളോട് ചെയ്യുന്ന ആഹ്വാനവും കശ്മീരിനെപ്പറ്റിയുടെ പരാമര്‍ശവും ഈ സന്ദര്‍ഭത്തില്‍ കൂട്ടിവായിക്കേണ്ടതാണ്.

തന്റെ സംസ്ഥാനത്ത് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലെന്ന വാദമാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉയര്‍ത്തുന്നത്. മണ്ടന്‍മാരായ ചില യുവാക്കളാണ് ഐസിസിന്റെ പതാകയേന്തിയതെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഒമര്‍ വ്യക്തമാക്കി.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റ് ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. പാകിസ്താന്‍ താലിബാന്റെ ആറ് മുതിര്‍ന്ന അംഗങ്ങള്‍ ഐസിസുമായി ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Islamic State flag has been noticed thrice in Srinagar: Lt Gen Subrata Saha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X