'തല്ലിയപ്പോള്‍ നാട് വിട്ട് പോയവന്‍, രാജ്യദ്രോഹിയുടെ മൃതദേഹം സ്വീകരിക്കില്ല': സെയ്ഫുള്ളയുടെ പിതാവ്
ജോലിക്ക് പോകാത്തതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് താന്‍ തല്ലിയതിനെ തുടര്‍ന്ന് വീട് വിട്ട് പോയതാണ്.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതശരീരം സ്വീകരിക്കില്ലെന്ന് പിതാവ്. ഐസിസ് ബന്ധം സംശയിക്കപ്പെടുന്ന സെയ്ഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്നാണ് പിതാവ് സര്‍താജ് വ്യക്തമാക്കിയത്.
ജോലിക്ക് പോകാത്തതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് താന്‍ തല്ലിയതിനെ തുടര്‍ന്ന് വീട് വിട്ട് പോയതാണ്. കഴിഞ്ഞ തിങ്കളാഴ്ച ഫോണ്‍ വിളിച്ച് സൗദി അറേബ്യയിലേക്ക് പോകുകയാണെന്ന് തന്നോട് പറഞ്ഞതായും സെയ്ഫുള്ളയുടെ പിതാവ് പറഞ്ഞു.

ശരീരത്തില്‍ നിന്നും
സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടതിന് ശേഷമുള്ള തിരച്ചലില്‍ സെയ്ഫുള്ളയുടെ പക്കല്‍ നിന്നും ഐസിസിന്റെ പതാക കണ്ടെത്തിയിരുന്നു.

ഖൊരാസന്‍ സംഘടന
ഭോപ്പാല്‍-ഉജ്ജെയിന്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനം ഐസിസിന്റെ ആദ്യരൂപമായിരുന്ന ഖൊറാസന്‍ സംഘടന നടത്തിയതാണെന്നാണ് കരുതുന്നത്.

കമാന്‍ഡോകള്‍
ബുധനാഴ്ച പുലര്‍ച്ചെയാണ് സെഫുള്ള ഒളിച്ചിരുന്ന വീട്ടില്‍ കമാന്‍ഡോകള്‍ കടന്ന് കയറി അയാളെ വധിച്ചത്.

വീട്ടില്‍ നിന്ന്
ഏറ്റുമുട്ടല്‍ നടന്ന വീട്ടില്‍ നിന്ന് 8 പിസ്റ്റലുകള്‍, 650 വെടിയുണ്ടകള്‍, റിവോള്‍വര്‍, കത്തി, പണം, സ്വര്‍ണ്ണം, പാസ്‌പോര്‍ട്ട്, സിംകാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തിരുന്നു.

കാണ്‍പൂരിലും ലക്‌നൗവിലും
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ലക്‌നൗവിലുമാണ് ഖൊറാസന്‍ ഭീകര സംഘടന പ്രവര്‍ത്തിച്ച് വരുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഒമ്പത് പേര്‍ മാത്രമാണ് ഇതില്‍ അംഗമായിട്ടുള്ളത്.

അന്വേഷണം
ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ വരും നാളുകളില്‍ വന്‍ സ്‌ഫോടനത്തിന് ഭീകരര്‍ പദ്ധതിയിട്ടിട്ടുള്ളതായാണ് സൂചന. ഇതേ കുറിച്ച് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications