കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍; ഇനി നിര്‍ണായക ദിവസങ്ങള്‍

  • By Gokul
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് അടുക്കുന്നു. സപ്തംബര്‍ 24ന് രാവിലെ 8.15ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇതുവരെയായി പേടകത്തിന്റെ യാത്രകളെല്ലാം സുഗമമായാണ് നടക്കുന്നത്. ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചെറിയൊരു പിഴവിനുപോലും വലിയ വിലകൊടുക്കേണ്ടിവരുമെന്നതിനാല്‍ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയാണ് ശാത്രജ്ഞര്‍ നടത്തുന്നത്. ഭ്രമണപഥത്തിലേക്ക് കടക്കാനൊരുങ്ങുന്ന മംഗള്‍യാന് ഇതിനാവശ്യമായ സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്.

13 മണിക്കൂറിനകം മുഴുവന്‍ സന്ദേശങ്ങളും അയച്ചുകഴിയും. വരുന്ന ദിവസങ്ങളില്‍ 180 കോടി കിലോമീറ്റര്‍ കൂടി പേടകത്തിന് സഞ്ചരിക്കേണ്ടതായിട്ടുണ്ട്. സെപ്റ്റംബര്‍ 24ന് രാവിലെ 7.15ന് ചൊവ്വയുടെ നിഴലിലാകുന്ന പേടകത്തിന്റെ സൗരോര്‍ജ പാനലുകള്‍ക്ക് സൂര്യപ്രകാശം ലഭിക്കില്ല. ഈ സമയത്ത് പേടത്തിലെ ദ്രാവക ഇന്ധനം 24 സെക്കന്‍ഡ് ജ്വലിപ്പിക്കുന്നതോടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

mangalyaan

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2013 നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണത്തെ ലോകം ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിക്കുകയാണെങ്കില്‍ ആദ്യ ദൗത്യത്തില്‍ തന്നെ വിജയം വരിച്ച രാജ്യമായിത്തീരും ഇന്ത്യ. റഷ്യ, അമേരിക്ക, യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.


English summary
Isro prepares for crucial Mangalyaan insertion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X