പഞ്ചാബ് കോൺഗ്രസിൽ പ്രശ്നങ്ങൾ പൂർണമായും അവസാനിക്കുന്നില്ല; നിയമസഭാ തിരഞ്ഞെടുപ്പ് ആശങ്കയിൽ
പഞ്ചാബ് കോൺഗ്രസിൽ പ്രശ്നങ്ങൾ പൂർണമായും അവസാനിക്കുന്നില്ല; നിയമസഭാ തിരഞ്ഞെടുപ്പ് ആശങ്കയിൽ
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ട് തന്നെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലുള്ള വലിയ ദൗത്യം. എന്നാൽ സംസ്ഥാനങ്ങളിലെ വിഭാഗിയ പ്രശ്നങ്ങളും അധികാര ചരടുവലികളും അതിനെ കൂടുതൽ ദുഷ്കരമാക്കുന്നു. ഏറെ പ്രയാസപ്പെട്ട് തന്നെയാണ് പല സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങൾക്ക് ഹൈക്കമാൻഡ് പരിഹാരം കാണുന്നത്. എടുത്ത് പറയേണ്ട ഒന്ന് പഞ്ചാബിലെ വിഷയങ്ങൾ തന്നെയാണ്.

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഫലം കണ്ടെങ്കിലും ഇവിടെ പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചട്ടില്ലെന്നാണ് മുതിർന്ന നേതാക്കൾ തന്നെ തുറന്ന് സമ്മതിക്കുന്നത്. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ക്യാംപിന്റെ ശക്തമായ എതിർപ്പിനെ മറികടന്നാണ് നവ്ജോത് സിങ് സിദ്ധു പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ടത്. ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുമ്പോഴും സിദ്ധുവിനെതിരായി തന്നെയാണ് ഇപ്പോഴും വിഭാഗം നേതാക്കൾ നിലകൊള്ളുന്നത്.

പരസ്യമായ എതിർപ്പിൽ നിന്ന് പിന്മാറാൻ തന്നെയാണ് അമരീന്ദർ ക്യാംപിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായാണ് ജൂലൈ 23 ന് പഞ്ചാബ് പിസിസി അധ്യക്ഷനായി നവജോത് സിങ് സിന്ധു ചുമതലേയല്‍ക്കുന്ന പാർട്ടി ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പങ്കെടുത്തത്. ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അമരീന്ദർ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് എല്ലാവരുമായി ഒറ്റക്കെട്ടായി മുന്നോട്ട് പോവാന്‍ എഐസിസി നേരത്തെ നിര്‍ദേശിച്ചിരുന്നു.

അതേസമയം അത്തരമൊരു മാറ്റം സംസ്ഥാനത്ത് പെട്ടെന്ന് സാധ്യമാകില്ലെന്ന് നേതാക്കളും ഉറച്ച് തന്നെ വിശ്വസിക്കുന്നു. എന്നാൽ മഞ്ഞുരുകൽ ആരംഭിച്ചതായാണ് കരുതുന്നത്. ഇത് വ്യക്തമാക്കുന്നതാണ് മുതിർന്ന നേതാവ് ഹരീഷ് റാവത്തിന്റെ വാക്കുകൾ. "എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ഞാൻ പറയുന്നില്ല. ഞങ്ങൾ ഒരു ചലനാത്മക പാർട്ടിയാണ്. എന്നാൽ 2022 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അമരീന്ദർ സിംഗ്, നവജോത് സിദ്ധു എന്നിവരടങ്ങുന്ന മുതിർന്ന പഞ്ചാബ് നേതൃത്വത്തിന് അറിയാം."

മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ മന്ത്രിയായ നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അധികാര തർക്കമായിരുന്നു നേതൃത്വത്തിന് തലവേദന തീർത്തത്. അമരീന്ദറിനെ മുൻനിർത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടരുതെന്നായിരുന്നു സിദ്ധു നയിക്കുന്ന വിമത പക്ഷത്തിന്റെ ആവശ്യം. ഒടുവിൽ പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് ഹൈക്കമാന്റ് തന്നെ ഇടപെട്ടു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനും സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാനുമായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 10 വർഷം അധികാരത്തിലിരുന്ന അകാലിദൾ-ബിജെപി സഖ്യത്തെ താഴെയിറക്കിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. 117 അംഗ നിയമസഭയിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. അതേസമയം എൻഡിഎ സഖ്യത്തിന് ലഭിച്ചത് വെറും 50 സീറ്റുകളും. 2012 ൽ നേടിയതിനേക്കാൾ 18 സീറ്റുകളായിരുന്നു എൻഡിഎയ്ക്ക് നഷ്ടമായത്. ഇക്കുറി ശിരോമണി അകാലിദൾ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി ബന്ധം ദൾ അവസാനിപ്പിച്ചിരുന്നു. ബിജെപിയും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications