കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യക്ഷ പ്രഖ്യാപനത്തിന് ശേഷവും പഞ്ചാബ് കോൺഗ്രസിൽ പ്രശ്നങ്ങൾ തീരുന്നില്ല; സിദ്ധുവിനെതിരെ മുതിർന്ന നേതാക്കൾ

അധ്യക്ഷ പ്രഖ്യാപനത്തിന് ശേഷവും പഞ്ചാബ് കോൺഗ്രസിൽ പ്രശ്നങ്ങൾ തീരുന്നില്ല; സിദ്ധുവിനെതിരെ മുതിർന്ന നേതാക്കൾ

Google Oneindia Malayalam News

ന്യൂഡൽഹി: ഏറെ നാൾ നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പഞ്ചാബിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് സാധിച്ചത്. മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങും യുവനേതാവ് നവ്ജോത് സിങ് സിദ്ധുവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഏറെ നാൾ ഹൈക്കമാൻഡിന് മുന്നിൽ കീറാമുട്ടിയായി നിന്നത്. എന്നാൽ അമരീന്ദറിന്റെ എതിർപ്പിനെയും സമ്മർദ്ദങ്ങളെയും മറികടന്ന് സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി കഴിഞ്ഞ ദിവസം ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി നിയമിച്ചിരുന്നു.

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

1

സിദ്ധു അധ്യക്ഷനായതിൽ സംസ്ഥാനത്തെ പല മുതിർന്ന നേതാക്കൾക്കും എതിർപ്പുണ്ടായിരുന്നു. പ്രത്യേകിച്ച് അമരീന്ദർ അനുകൂലികൾക്ക്. സിദ്ധു ചുമതലയേറ്റെടുത്തതോടെ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ദേശീയ നേതാക്കൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്. സിദ്ധുവുമായി സഹകരിക്കാൻ പല നേതാക്കളും ഇതിനോടകം തന്നെ പരസ്യമായും രഹസ്യമായും വിമുഖത അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ നേതൃത്വം ആശങ്കയിലാണ്.

2

കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ സിദ്ധുവിന് ഗംഭീര സ്വീകരണമാണ് അനുയായികൾ ഒരുക്കിയത്. എന്നാൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്നു. റോഡ് ഷോയ്ക്ക് സമാനമായിരുന്ന സ്വീകരണ പരിപാടികളിൽ മുതിർന്ന നേതാക്കളുടെ അസാനിധ്യം പുതിയ ചർച്ചകൾക്കാണ് പഞ്ചാബിലും ദേശീയ തലത്തിലും കോൺഗ്രസിനുള്ളിൽ തുടക്കം കുറിച്ചിരിക്കുന്നത്.

3

അടുത്ത വർഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ട് ഹൈക്കമാൻഡ് നടത്തിയ ഇടപ്പെടൽ കൂടുതൽ പ്രശ്നങ്ങളിലേക്കാണോ നയിക്കുന്നത് എന്ന ആശങ്കയുമുണ്ട്. സമാധാന ഉടമ്പടിയെന്ന നിലയിൽ തന്നെയായിരുന്നു നേതൃത്വം സിദ്ധുവിനെ പാർട്ടി തലപ്പത്തേക്ക് എത്തിച്ചത്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനുള്ളതുപോലെ തന്നെ പിന്തുണ തനിക്കും ഉണ്ടാക്കിയെടുക്കാൻ സിദ്ധുവിന് സാധിച്ചിരുന്നു. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

4

താനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ തന്റെ എതിരാളിയും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിക്കപ്പെട്ട നവ്ജ്യോത് സിംഗ് സിദ്ദുവുമായി വ്യക്തിപരമായ കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന നിലപാടിലാണ് അമരീന്ദർ സിംഗ്. തനിക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കും കടുത്ത പരാമർശങ്ങൾക്കും മാപ്പ് പറയുന്നത് വരെയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കില്ലെന്ന് സിംഗിലിന്റെ സംഘാംഗങ്ങളിലൊരാളാണ് ട്വിറ്ററിൽ കുറിച്ചത്. പഞ്ചാബിൽ കോൺഗ്രസ് സർക്കാരിന് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്നതിന് തിരിച്ചടിയാവുമെന്ന് കരുതിയിരുന്ന പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരമായെങ്കിലും പൂർണ്ണമായും മഞ്ഞുരുകിയിട്ടില്ല.

Recommended Video

cmsvideo
Kerala announces complete lockdown on July 24, 25
5

അതേസമയം സിദ്ധു സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ നിരവധി നേതാക്കള്‍ കളം മാറ്റി ചവിട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. ക്യാപ്റ്റനൊപ്പം നിന്ന പലരും സിദ്ദുവിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അമ്യത്സറില്‍ ഇന്ന് നടന്ന യോഗത്തില്‍ സിദ്ദുവിനൊപ്പം 62 എംഎല്‍എമാരാണ് എത്തിയത്. 77 എംഎല്‍എമാരെയും സിദ്ദു ക്ഷണിച്ചിരുന്നു. പതിനഞ്ച് എംഎല്‍എമാരോളം സിദ്ദുവിനെ കാണാനെത്തിയില്ല. എന്നാല്‍ ബഹുഭൂരിപക്ഷം എംഎല്‍എമാരും വന്നതോടെ സിദ്ദു രാഷ്ട്രീയ വിജയം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ഇത്രയും കാലം അതിശക്തനായി നിന്നെങ്കിലും എംഎല്‍എമാരുടെ പിന്തുണ ഒറ്റയടിക്ക് നഷ്ടമായിരിക്കുകയാണ്.

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Issues in Punjab Congress still continue even after Navjot singh Sidhu appointed as president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X